കഷ്ടിച്ച് ജയിച്ചു; ഒന്നും നേടില്ലെന്ന് പരിഹാസം; മാര്ക്ക് ലിസ്റ്റ് പങ്കുവെച്ച് കലക്ടർ

ബോര്‍ഡ് പരീക്ഷകളുടെ ഫലം കാത്തിരിക്കുകയാണ് പല വിദ്യാര്‍ഥികളും. ഇപ്പോഴിതാ അവര്‍ക്ക് ഒരു പ്രചോദനമാകുകയാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ മാർക്ക് ലിസ്റ്റ്. ഗുജറാത്തിലെ ഭറുച്ചിലെ ജില്ലാ കലക്ടറായ തുഷാർ ഡി സുമേരയുടെ പത്താം ക്ലാസിലെ മാർക്കുകളാണിത്.

100-ൽ ഇംഗ്ലീഷിന് 35, കണക്കിന് 36 തുടങ്ങി പാസ് മാർക്കുകളാണ് അദ്ദേഹം മിക്ക വിഷയങ്ങൾക്കും നേടിയിരിക്കുന്നത്. തുഷാർ സുമേര തന്നെയാണ് ഇത് പങ്കുവെച്ചത്. താന്‍ 10-ാം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും കഷ്ടിച്ചാണ് ജയിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. 

തന്റെ നാട്ടിലുള്ളവരും സ്കൂളിലുള്ളവരുമെല്ലാം ഈ മാര്‍ക്ക് കൊണ്ട് ഒന്നും നേടാനാകില്ലെന്നും അന്ന് പറഞ്ഞിരുന്നുവെന്ന് അദ്ദേഹം പറയുന്നു. 2012-ലാണ് തുഷാർ ഐഎഎസ് ഓഫീസറാകുന്നത്.