പരിമിതികള്‍ നേട്ടത്തിന് വിലങ്ങു തടിയല്ല; പരീക്ഷയില്‍ മികച്ച വിജയവുമായി രാകേഷ്

rakesh-high-score
SHARE

പരിമിതികളൊന്നും നേട്ടത്തിന് വിലങ്ങു തടിയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് വിഴിഞ്ഞം സ്വദേശി എസ് രാകേഷ് എന്ന പത്താം ക്ളാസുകാരന്‍. ശരീരം തളര്‍ന്ന് വീല്‍ചെയറില്‍ കഴിയുന്ന രാകേഷിന്റെ വിജയം മുഴുവന്‍ എ പ്ളസും നേടിയാണ്.  

രാകേഷിനിത് അതിജീവനത്തിന്റെ കൂടി വിജയമാണ്. ഏഴാം വയസു മുതല്‍ വീല്‍ചെയറിലാണ് കുഴിപ്പളളം രാകേഷ് ഭവനില്‍ സ്റ്റീഫന്റെ മൂത്ത മകന്റെ  ജീവിതം. കൈവിരലുകള്‍ക്കും തലയ്ക്കും മാത്രം ചലനശേഷിയുളള വിദ്യാര്‍ഥി മുഴുവന്‍ എ പ്ളസ് നേടിയാണ് മിന്നും ജയം കരസ്ഥമാക്കിയത്. രാകേഷിന്റെ പ്രിയപ്പെട്ട അധ്യാപകര്‍ വീട്ടിലെത്തിയാണ് വിജയം ആഘോഷിച്ചത് 

മണിക്കൂറുകളോളം ഒരേ നിലയിലിരുന്ന് പഠിച്ചത് കൊണ്ട് ശരീരത്ത് വ്രണം വന്നെങ്കിലും അതൊന്നും കാര്യമാക്കാതെയായിരുന്നു രാകേഷിന്റെ പഠനം. പഠനത്തില്‍ മാത്രമല്ല , ചിത്രം വരയിലും മിടുക്കനാണ് രാകേഷ്. ഒരു സംഘടന നല്കിയ ഇലക്ട്രിക് വീല്‍ ചെയറിലാണ് സ്കൂളിലേയ്ക്കുളള യാത്ര. പരിമിതികള്‍ മറികടന്ന് പഠിച്ചുയര്‍ന്ന് ഒരു സര്‍ക്കാര്‍ ജോലിയാണ് രാകേഷിന്റെ സ്വപ്നം. 

MORE IN SPOTLIGHT
SHOW MORE