'എല്ലാം തകർത്തു; ഉത്തരവാദി സർക്കാർ'; പോസ്റ്റിട്ട് ഹോടലുടമ മരിച്ച നിലയിൽ

കോവിഡ് ലോക്ഡൗണിനെ തുടർന്നു ജീവിതം പ്രതിസന്ധിയിലായ ഹോട്ടലുടമ, ഫെയ്സ്ബുക്കിൽ കുറിപ്പെഴുതിയ ശേഷം ആത്മഹത്യ ചെയ്ത നിലയിൽ. ചങ്ങനാശ്ശേരി കുറിച്ചിയിലെ ഹോട്ടൽ ഉടമ കനകക്കുന്ന് ഗുരുദേവ ഭവനിൽ സരിൻ മോഹനാണ് (42) ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ കുറിച്ചി ലെവൽക്രോസിനു സമീപം കോട്ടയം– തിരുവനന്തപുരം ചെന്നൈ സൂപ്പർഫാസ്റ്റ് ഇടിച്ചായിരുന്നു മരണം.

അശാസ്ത്രീയമായ ലോക്ഡൗൺ തീരുമാനങ്ങൾ എല്ലാം തകർത്തുവെന്നു പറയുന്ന ഫെയ്സ്ബുക്‌ കുറിപ്പിൽ, തന്റെ മരണത്തിനു ഉത്തരവാദി ഈ സർക്കാരാണെന്നും കുറ്റപ്പെടുത്തുന്നു. ഭാര്യയെയും രണ്ടു കുട്ടികളെയും സഹായിക്കണമെന്നും കുറിപ്പിൽ അഭ്യർഥിക്കുന്നുണ്ട്. ഹോട്ടൽ ആവശ്യത്തിനായി വായ്പയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും കിട്ടാതായതോടെ സരിൻ ദുഃഖിതനായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു. ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.ആർ.ജിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

കുറിപ്പിന്റെ പൂർണരൂപം:

6 മാസം മുൻപ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടൽ ആയിരുന്നു എന്റെ അശാസ്ത്രീയമായ ലോക്ടൗണ് തീരുമാനങ്ങൾ എല്ലാം തകർത്തു 

#ബിവറേജിൽ ജനങ്ങൾക്ക് തിങ്ങി കൂടാം കൊറോണ വരില്ല ഹോട്ടലിൽ ക്യൂ നിന്നാൽ കൊറോണ പിടിക്കും

#ബസ്സിൽ അടുത്ത് ഇരുന്നു യാത്ര ചെയ്യാം ഹോട്ടലിൽ ഇരുന്നാൽ കൊറോണ പിടിക്കും

#ഷോപ്പിങ് മാളിൽ ഒരുമിച്ചു കൂടി നിക്കാം

#കല്യാണങ്ങൾ 100 പേർക്ക് ഒരൂമിച്ചു നിക്കാം

ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം

#ഹോട്ടലിൽ ഇരിക്കാൻ പറ്റില്ല 

രാഷ്ട്രീയ പാർട്ടികൾക്ക് പൊതു യോഗങ്ങൾ 

നടത്താം കൊറോണ പിടിക്കില്ല

ഇങ്ങനെ പോകുന്നു  തീരുമാനങ്ങള് എല്ലാം തകർന്നപ്പോൾ

 ലോകടഡൻ എല്ലാം മാറ്റി 

ഇപ്പോൾ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണി 

ബ്ലൈഡ് കാരുടെ ഭീഷണി

ഇനി 6 വർഷം ജോലി ചെയ്താൽ തീരില്ല എന്റെ ബാദ്ധ്യതകൾ

ഇനി നോക്കിയിട്ടും കാര്യം ഇല്ല  

എന്റെ മരണത്തോട് കൂടിയെങ്കിലും സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുക സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ തകർക്കരുത്

#എന്റെ മരണത്തിനു ഉത്തരവാദി ഈ #സർക്കാർ ആണ് എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയിൽ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദേഹരണം ആണ് ഞാൻ

എന്റെ കയ്യിൽ ഉള്ളപ്പോൾ സ്നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോൾ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാൻ കണ്ടു 

സഹയിക്കാൻ നല്ല മനസ്സ് ഉള്ളവർ എന്റെ കുടുംബത്ത സഹയിക്കുക🙏🏼

സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും അവർക്ക് ഇനി ജീവ്‌ക്കണം 

ഇളയ മകന് ഓട്ടിസം ആണ്  അവനും ഈ ഭൂമിയിൽ ജീവിക്കാൻ ഉള്ള അവകാശം ഉണ്ട്  

RADHU MOHAN

AC.NO..67230660230

SBI CHINGAVANAM

KOTTAYAM

IFSC . SBIN0070128

NB  എന്റെ ഫോണ് എടുക്കുന്ന പൊലീസുകാർ അത് വീട്ടിൽ കൊടുക്കണം മകൾക് ഓണ്ലൈന് ക്‌ളാസ് ഉള്ളതാണ് 

👉അറിഞ്ഞിരുന്നേൽ സഹായിച്ചേനെ എന്നുള്ള കമന്റ് നിരോധിച്ചു