ജീവനൊടുക്കാൻ ഒരുങ്ങി യുവാവ്; പാഞ്ഞെത്തി രക്ഷിച്ച് പൊലീസ്

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന്റെ ജീവൻ രക്ഷിച്ച് പൊലീസ്. കോട്ടയം ഗാന്ധിനഗറിലെ ലോഡ്ജിൽ വാടകയ്ക്ക് താമസിച്ച ഇടുക്കി സ്വദേശിക്കാണ് പൊലീസുകാർ പുനർജൻമം നൽകിയത്. നേരം പുലർന്നിട്ടും യുവാവ് മുറി തുറക്കാതിരുന്നതോടെ ലോഡ്ജ് അധികൃതർ പൊലീസിൽ വിവരമറിയിച്ചു.

വീടുമായി ബന്ധപ്പെട്ടതോടെ ജീവിതം അവസാനിപ്പിക്കുകയാണെന്ന് സഹോദരിക്ക് സന്ദേശമയച്ചതായി കണ്ടെത്തി. തുടർന്ന് ലോഡ്ജിലേക്ക് പാഞ്ഞെത്തി പൊലീസ് മുറിയുടെ വാതിൽ ചവിട്ടിത്തുറക്കുകയായിരുന്നു.

കൈ ഞരമ്പ് മുറിച്ച് രക്തത്തിൽ കുളിച്ച് അവശനായി കിടന്ന യുവാവിനെ പൊലീസ് അതിവേഗം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. ഇയാൾ അപകടനില തരണം ചെയ്തു. 

police rescued man who attempted suicide