മധ്യപ്രദേശ് സ്വദേശികള്‍ക്കിത് ത്രിമധുരം; പരീക്ഷയില്‍ മൂന്നു മക്കൾക്കും ഫുൾ എ പ്ലസ്

madhya-pradesh-full-mark
SHARE

മധ്യപ്രദേശ് സ്വദേശികളായ ജിതേന്ദ്ര-  സുരക്ഷാ ദമ്പതികളുടെ വീട്ടിൽ എസ്എസ്എൽസി പരീക്ഷാഫലം എത്തിച്ചത് ത്രിമധുരം. ഒരുമിച്ച് പരീക്ഷയെഴുതിയ മൂന്നു മക്കൾക്കും ഫുൾ എ പ്ലസ്. കാസർകോട് ബേക്കൽ ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് മൂന്നുപേരും. 

ജീവിതം കരുപിടിപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിനൊടുവിലാണ് ജിജേന്ദറും കുടുബവും 15 വർഷം മുൻപ് കാസർകോട് എത്തിയത്. ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും മക്കളുടെ വിദ്യാഭ്യാസത്തിന് ഒരു കുറവും വരുത്തിയില്ല. ഇപ്പോൾ അതിന്റെ പ്രതിഫലവും ലഭിച്ചു. 

പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള മാതാപിതാക്കളുടെ സ്വപ്നം പൂവണിയിച്ചാണ് സഹോദരിമാരുടെ മിന്നും നേട്ടം. ഒരു വയസ്സിന്റെ വ്യത്യാസമുള്ള ഇവരെ ഒന്നിച്ചാണ് സ്കൂളിൽ ചേർത്തത്. മൂന്നുപേരുടെയും സ്വപ്‌നങ്ങൾ വ്യത്യസ്തമാണ്. കാജലിന് ടീച്ചറാകണം, പൂജയ്ക്ക് ഡോക്ടറും, നിഷയ്ക്ക് പൊലീസോഫീസറും. പ്ലസ്ടു വരെ കേരളത്തിൽ പഠിച്ച് തിരികെ നാട്ടിലേക്ക് പോകാനാണ് മൂവർ സംഘത്തിന്റെ ആഗ്രഹം.

MORE IN SPOTLIGHT
SHOW MORE