ഷെഫ് സുരേഷ് പിള്ളയുടെ റസ്റ്ററന്റിൽ മോഹന്‍ലാൽ; വിഡിയോ

പ്രിയ താരം റസ്റ്ററന്റിൽ എത്തിയ സന്തോഷം പങ്കുവച്ച് ഷെഫ് സുരേഷ് പിള്ള, സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം.ലാലേട്ടൻ..! വീണ്ടും വീണ്ടും ഭക്ഷണം ഉണ്ടാക്കികൊടുക്കാൻ ആഗ്രഹിക്കുന്ന നമ്മുടെയെല്ലാം ലാലേട്ടൻ… രണ്ടു മണിക്കൂർ നീണ്ട ഭക്ഷണ വേളയിൽ ഒരുപാട് റെസിപ്പികളും, അറിവുകളും പകർന്ന് നൽകി. പ്രീഡിഗ്രി കാലത്ത് കരുനാഗപ്പള്ളി T N P തിയേറ്ററിൽ ബട്ടർഫ്‌ളൈസ് റിലീസ് നാളിൽ അദ്യ ഷോയ്ക്ക് ഇടികൊണ്ട് സിനിമ കണ്ട കഥ പറഞ്ഞപ്പോൾ പൊട്ടിചിരിച്ചുകൊണ്ട് കൈപിടിച്ചു...

കേരളത്തിലെ എന്റെ ആദ്യ സംരംഭം തുടങ്ങുന്നതിന് രണ്ട് നാൾ മുന്നേ വന്ന് സർവ ഐശ്വര്യങ്ങളും നേർന്ന പ്രിയപ്പെട്ട ലാലേട്ടാ...നാടൻ ഭക്ഷണങ്ങളുടെ വ്യത്യസ്ത രുചിക്കൂട്ടുകളുമായി ഷെഫ് സുരേഷ് പിള്ളയുടെ ‘റസ്റ്ററന്റ് ഷെഫ് സുരേഷ് പിള്ള കൊച്ചി ലേ മെറിഡിയനിൽ 26 ന് ആരംഭിക്കും.