കൃഷിയും നൃത്തവും; രണ്ടിലും നൂറുമേനി വിളയിച്ച് ഒരധ്യാപിക

പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മട്ടുപ്പാവ് കൃഷിയിലും നൂറുമേനി വിളയിച്ച് ഒരുനൃത്താധ്യാപിക. അടൂര്‍ കണ്ണങ്കോട് തപസ്യയില്‍ സുമാ നരേന്ദ്രയുടെ വീട്ടിലാണ് പച്ചക്കറിയും ഔഷധസസ്യങ്ങളുമൊക്കെ നിറഞ്ഞു നില്‍ക്കുന്നത്.  

2005ല്‍ വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികള്‍ക്കുവേണ്ടി തുടക്കമിട്ട കൃഷിയാണ്. ഇന്നത് വിപണത്തിനുവരെയുള്ളതായി. വിവിധയിനം പയര്‍, ചീര,പച്ചമുളക്, കാബേജ്, ബീന്‍സ്, കോളി ഫ്ലവര്‍, കാപ്സിക്കം തുടങ്ങി നിരവധിഇനങ്ങളായി.

വീട്ടുമുറ്റത്ത് ഇഞ്ചിയും, മഞ്ഞളും, ചിറ്റമൃതുമുണ്ട്.  ഇവയ്ക്കുപുറമെ വിഷഹാരിപച്ച, കച്ചോലം, കരിനച്ചി, ചതുരമുല്ല, ദശപുഷ്പം, തുടങ്ങിയ ഔഷധസസ്യങ്ങളും അലങ്കാര മത്സ്യങ്ങളും വേറെ. വിളവെടുക്കുമ്പോള്‍ തന്നെ വാങ്ങാന്‍ ആളുള്ളതുകൊണ്ട് മറ്റൊരു വിപണനകേന്ദ്രം തേടേണ്ട ആവശ്യവുമില്ല. എല്ലാ ഇനങ്ങള്‍ക്കും ഉപയോഗിക്കുന്നത് ജൈവവളം മാത്രമാണ്.