പൂക്കടയിൽ ചിത്രപ്രദർശനം; കൗതുകമായി അച്ഛനും മകളും

അച്ഛന്റെ പൂക്കടയില്‍ മകളുടെ ചിത്ര പ്രദര്‍ശനം. കൊല്ലം കരുനാഗപ്പള്ളിയിലാണ് ഏവരിലും കൗതുകമുയര്‍ത്തുന്ന പ്രദര്‍ശനം.

കരുനാഗപ്പള്ളി ആലുംകടവിലാണ് അനി സുനി എന്ന പൂക്കട. മുല്ലയ്ക്കും അരളിക്കുമൊക്കെ ഒപ്പം ധാരളം ചിത്രങ്ങളും ഇവിടെ കാണം. കടയുടമയായ സുനിയുടെ മകള്‍ ഗൗരി വരച്ചതാണ് ഈ ചിത്രങ്ങളെല്ലാം.

യുകെജിയില്‍ പഠിക്കുമ്പോഴാണ് ഗൗരി ചിത്ര രചന ആരംഭിച്ചത്. ഏഴുനൂറിലധികം ചിത്രങ്ങളാണ് ഇതിനോടകം പന്ത്രണ്ടുകാരി വരച്ചു തീര്‍ത്തത്. ലോകം അറിയുന്ന ചിത്രകാരിയാകണമെന്നാണ്  ഗൗരിയുടെ ആഗ്രഹം.