മനസ് നിറച്ച് 'റിട്രീഡ് മെമ്മറീസ്'; ഓർമകളുടെ വസന്തമൊരുക്കി പ്രദർശനം

കോട്ടയം ലളിതകലാ അക്കാഡമി ആര്‍ട്ട് ഗാലറിയില്‍ ഓര്‍മകളുടെ വസന്തമൊരുക്കി ചിത്രങ്ങളുടെയും ശില്‍പങ്ങളുടയും പ്രദര്‍ശനം നടന്നു. റിട്രീഡ് മെമ്മറീസ് എന്ന പേരില്‍ നടത്തിയ പ്രദര്‍ശനത്തില്‍ എഴുപതിലധികം ചിത്രങ്ങളും ശില്‍പങ്ങളും പ്രദര്‍ശിപ്പിച്ചു. ഒരാഴ്ച നീണ്ടുനിന്ന പ്രദര്‍ശനം ഇന്നലെ സമാപിച്ചു

ബാല്യകാലത്ത് മനസ് നിറച്ച കാഴ്ചകളെ ക്യാന്‍വാസിലാക്കുക എന്ന ഉദയ്കുമാറിന്റെ മനസിലെ ആഗ്രഹമാണ് ഈ ചിത്രങ്ങള്‍ക്കെല്ലാം നിറം നല്‍കിയത്.വ്യക്തിപരമായ അനുഭവങ്ങളൊക്കെയും ചിത്രങ്ങളായപ്പോള്‍ കാഴ്ചക്കാര്‍ക്കും കൗതുകമുണര്‍ത്തുന്നതാണ് ഈ കലാകാരന്റെ സന്തോഷം

പാമ്പാടി ആര്‍.ഐ.ടിയില്‍ ഫൈനല്‍ ഇയര്‍ ആര്‍ക്കിട്ടെക്ട് വിദ്യാര്‍ഥിനിയായ റിയാ ജോഷ്വായുടെ ചിത്രങ്ങളും വേറിട്ടതായി.

ശില്‍പകലയില്‍ കേരള ലളിതകലാ അക്കാഡമി അവാര്‍ഡ് നേടിയ വി.സതീശന്റെ ശില്‍ങ്ങളും പ്രദര്‍ശനത്തിന്റെ മാറ്റുകൂട്ടി. ഗ്രാനൈറ്റിലും വെങ്കലത്തിലും തീര്‍ത്ത അഞ്ചുശില്‍പങ്ങളാണ് പ്രദര്‍ശിപ്പിച്ചത്