പ്രകൃതിയും, മനുഷ്യനും, മനുഷ്യ ജീവിതവും; വ്യത്യസ്തമായ ചിത്രപ്രദര്‍ശനം

കോവിഡിന്റെ തീഷ്ണത കുറഞ്ഞെത്തുന്ന കാലത്തെ അടയാളപ്പെടുത്തി 30പേരുടെ ചിത്രപ്രദര്‍ശനം. ഫോര്‍ട്ട് കൊച്ചി ദര്‍ബാര്‍ ഹാളില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനത്തില്‍ 58 ചിത്രങ്ങളാണുള്ളത്. പ്രദര്‍ശനം ഈ മാസം 12വരെ നീളും.

എണ്ണച്ചായം, ജലച്ചായം, അക്രിലിക്, ചാര്‍ക്കോള്‍ എന്നിവയാണ് വരപ്പ് മാധ്യമങ്ങള്‍. പ്രകൃതിയും, മനുഷ്യനും, മനുഷ്യ ജീവിതവും വിഷയങ്ങളാകുന്നു. റിയലിസ്റ്റികും, സര്‍റിയലിസ്റ്റിക്കുമായ ചിത്രങ്ങള്‍. എറണാകുളം കേന്ദ്രമായുള്ള പ്രഷ്യന്‍ ബ്ലു ആര്‍ട് സ്റ്റുഡിയോയിലെ ചിത്രകാരന്‍മാരും, ചിത്രകാരികളും ചെയ്ത ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.