മനസിലെ ആശയങ്ങള്‍ ക്യാന്‍വാസിലാക്കി ചിത്രകാരികള്‍; ശ്രദ്ധേയമായി പ്രദര്‍ശനം

മനസിലെ ആശയങ്ങള്‍ അതിരുകളില്ലാതെ കാന്‍വാസിലാക്കി ഒരു കൂട്ടം ചിത്രകാരികള്‍. കോഴിക്കോട് ഗുരുകുലം ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന റിസിലിയന്‍സ് ചിത്ര പ്രദര്‍ശനമാണ് ശ്രദ്ധേയമാകുന്നത്. കലകാരന്‍മാരുടെ കൂട്ടായ്മയായ വര്‍ക്ക് സ്പേസ് ആണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.  

22 ചിത്രകാരികള്‍, വീട്ടമ്മമാര്‍, അധ്യാപകര്‍ അങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്നവര്‍. കലാസൃഷ്ടികളുമായി ഒരുമിക്കുകയാണ് . പ്രത്യേകിച്ച് പ്രമേയങ്ങളൊന്നും ഈ പ്രദര്‍ശനത്തിനില്ല.  മനസില്‍ തോന്നുന്നതെല്ലാം വരച്ചിട്ടുണ്ട്. പ്രകൃതിയും മനുഷ്യനും , മാതൃത്വവും ജീവജാലങ്ങളും, കൃഷ്ണനും കഥകളിയും കര്‍ഷക സമരവും എല്ലാം കാന്‍വാസില്‍ നിറഞ്ഞു.. ചിത്രകലയെ സ്നേഹിക്കുന്നവരെ പ്രോല്‍സാഹിപ്പിക്കുകയാണ് ഈ പ്രദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നത്

കേരളത്തിനു പുറമെ ആന്ധ്രപ്രദേശ്, കര്‍ണാടകം, തമിഴനാട് എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രകാരികളും ഈ പ്രദര്‍ശനത്തിന്റെ ഭാഗമാണ്. പ്രദര്‍ശനം ഇന്ന് സമാപിക്കും