ഫേസ്ബുക്കിൽ നിങ്ങളുടെ ചിത്രം ആരെങ്കിലും ഉപയോഗിച്ചോ ? ഉടനെയറിയാം, പുതിയ ഫീച്ചർ

ഫേസ്ബുക്കിൽ നിങ്ങളുടെ ഫോട്ടോ മറ്റുള്ളവർ ദുരുപയോഗം ചെയ്യുന്നതു തടയാൻ പുതിയ ഫീച്ചർ. ആരെങ്കിലും നമ്മുടെ ഫോട്ടോ മോഷ്ടിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താൽ ഉടനടി ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതിക വിദ്യ വഴി അറിയാനാകും. മറ്റുള്ളവരുടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള വ്യാജ അക്കൗണ്ടുകൾ തടയാനും ചിത്രങ്ങളുടെ ദുരുപയോഗം തടയാനും ഈ സംവിധാനം സഹായിക്കും. 

പ്രൊഫൈൽ ഫോട്ടോ പരിശോധിച്ച് പുതിയതായി അപ്്‌ലോഡ് ചെയ്യുന്ന ചിത്രവുമായി താരമത്യം ചെയ്ത് അക്കാര്യം ഉപയോക്താക്കളെ അറിയിക്കുകയാണ് ഫേസ്ബുക്ക് പുതിയ ഫീച്ചറിലൂടെ ചെയ്യുന്നത്. നിങ്ങളുടെ ചിത്രം ഫേഷ്യൽ ടെംപ്ളേറ്റ് ആക്കി സൂക്ഷിക്കാൻ കമ്പനിയെ അനുവദിച്ചാൽ മാത്രമാണ് ഈ സൗകര്യം ഉപയോഗിക്കാനാകുക.