ബൈക്ക് ‘സ്മാർട്ടായി’ സ്റ്റാർട്ട് ചെയ്യാം; ഫോണ്‍ സംവിധാനമൊരുക്കി വിദ്യാർത്ഥി

മൊബൈല്‍ഫോണ്‍ വഴി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാനുള്ള സംവിധാനമൊരുക്കി വിദ്യാര്‍ഥി. ഓട്ടോമേറ്റഡ് സംവിധാനം കുറഞ്ഞ ചെലവില്‍ ഒരുക്കാം എന്ന് സമൂഹത്തിന് മനസിലാകാന്‍ വേണ്ടിക്കൂടിയാണ് ബൈക്കിനെ സ്മാര്‍ട്ടാക്കിയത്.

 ഫോണ്‍ വഴി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാം ഓഫ് ചെയ്യാം. ഗൂഗിള്‍ അസിസ്റ്റന്‍റിലൂടെ പറഞ്ഞും സ്റ്റാര്‍ട്ട് ചെയ്യാം. ആരെങ്കിലും വണ്ടിയെടുത്താല്‍ ഫോണില്‍ അറിയാം. ബൈക്കിന്‍റെ ലൊക്കേഷന്‍ കണ്ടെത്താനും ബൈക്ക് ഓഫ് ചെയ്യാനും കഴിയും.

ഇടപ്പള്ളി സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സില്‍ അവസാനവര്‍ഷ ഇലക്ട്രോണിക് എംഎസ്.സി വിദ്യാര്‍ഥിയായ നോയല്‍ പഠനത്തിന്‍റെ ഭാഗമായാണ് ഇത് തയാറാക്കിയത്. സാങ്കേതിക വിദ്യഅറിയാവുന്നവര്‍ക്ക് ഓട്ടോമേറ്റഡ് സംവിധാനങ്ങളെക്കുറിച്ച് അറിയാമെങ്കിലും നാട്ടുകാര്‍ക്കും കൂടി ഇതൊക്കെ പരിചയപ്പെടുത്താനാണ് ആഗ്രഹം.