സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് എന്ന ‘വമ്പന്‍’ തട്ടിപ്പ്‍; 'പാവങ്ങളുടെ പെഗസസ്'

കേരളത്തില്‍ പുത്തരിയല്ലെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ ഗുരുതരമായ ഒരു കുറ്റകൃത്യമായി മാറുകയാണ് സമാന്തര  എക്സ്ചേഞ്ച് നടത്തിപ്പ്. വിദേശകോളുകൾ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് കണക്‌ഷനിലൂടെ സ്വീകരിച്ച് രാജ്യത്തിനകത്തു നിന്നുള്ള മൊബൈൽ കോളാക്കി മാറ്റുന്ന സംവിധാനം. അതിനാവശ്യമായ 20 ഉപകരണങ്ങളാണ് കോഴിക്കോട് നഗരത്തിലെ 7 കേന്ദ്രങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. ഇതിൽ 12 എണ്ണവും ഒരാൾ തന്നെ കൈമാറിയതാണെന്ന് പൊലീസ് കണ്ടെത്തി. പലതും അനധികൃതമായെത്തിച്ച ചൈനീസ് ഉപകരണങ്ങൾ. നൂറുകണക്കിന് സിംകാര്‍ഡുകളും ഇവരെടുത്ത് അമ്മാനമാടി. ബെംഗളൂരുവിലെ 9 ഇടങ്ങളിൽ നടത്തിയിരുന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കഴിഞ്ഞ മാസമാണ് ബെംഗളൂരു പൊലീസിന്റെ തീവ്രവാദ വിരുദ്ധ സെൽ പിടികൂടിയത്. ഇതിന്റെ തുടർച്ചയായിരുന്നു കോഴിക്കോട് ഒാപ്പറേഷൻ.

സമാന്തര എക്സ്ചേഞ്ച് പ്രവർത്തനരീതി എങ്ങനെ? അതുണ്ടാക്കുന്ന ദോഷഫലങ്ങൾ എന്ത് എന്നുമറിയാം വിശദമായി..വിഡിയോ കാണാം