അന്തര്‍ സര്‍വകലാശാല വടംവലി മല്‍സരം; കേരളത്തില്‍ നിന്ന് നാലു ടീമുകള്‍

ദേശീയ അന്തർ സർവകലാശാല വടം വലി മത്സരത്തിന് കണ്ണൂരിൽ തുടക്കമായി. ഇന്ത്യയിലെ 18 സർവകലാശാലകളിൽ നിന്നുള്ള താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.  മത്സരങ്ങള്‍ നാളെ സമാപിക്കും.

ദക്ഷിണേന്ത്യയിൽ തന്നെ ആദ്യമായാണ് അന്തർസർവ്വകലാശാലാ വടംവലി മൽസരം നടക്കുന്നത്.പുരുഷ, വനിതാ, മിക്സഡ് വിഭാഗങ്ങളിലായി 18  സർവകലാശാലകളിൽ നിന്നായി നാനൂറോളം കായിക താരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.ഔട്ട് ഡോർ മൽസരങ്ങൾക്കൊപ്പം നടക്കുന്ന ഇൻഡോർ മത്സരങ്ങളാണ് ചാമ്പ്യൻഷിപ്പിൻ്റെ ഏറ്റവും വലിയ സവിശേഷത. കേരളത്തിൽ ആദ്യമായാണ് വടം വലിക്ക് ഇൻഡോർ സംവിധാനം ഒരുക്കുന്നത്. ഇതിനായി പ്രത്യേകം സിന്തറ്റിക് പ്രതലവും സജ്ജീകരിച്ചിട്ടുണ്ട്.

കേരളത്തിൽ നിന്ന് കേരള, മഹാത്മ ഗാന്ധി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ  മത്സരിക്കുന്നുണ്ട്.ഇന്നലെ നടന്ന ഇൻഡോർ പുരുഷ വനിത മിക്സഡ് വടം വലി മത്സരത്തിൽ കണ്ണൂർ സർവകലാശാല ഒന്നാം സ്ഥാനം നേടി.