എതിരാളികളില്ലെങ്കില്‍ പിന്നെന്തു മത്സരം? ഒളിംപിക്സിലെ വൈരികളെ അറിയാം

എതിരാളികള്‍ ഇല്ലെങ്കില്‍ മല്‍സരത്തിന് ഒരു ഓളമുണ്ടാകില്ല. പരസ്പരം മല്‍സരിക്കുമ്പോഴാണ് മികച്ച പ്രകടനങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നത് തന്നെ. നോക്കാം ഒളിംപിക്സിലെ വൈരികള്‍ ആരെന്ന് 

അമേരിക്കയുടെ ലില്ലി കിങ് vs റഷ്യയുടെ യൂലയ എഫിമോവ. ഉത്തേജക മരുന്ന് ഉപയോഗത്തിന്  പതിനാറ് മാസത്തെ വിലക്ക്കഴിഞ്ഞ് എത്തിയ  എഫിമോവയുടെ ആദ്യ ഒളിംപിക്സായിരുന്നു റിയോയിലേത്. ഹീറ്റ്സിലെ എഫിമോവയുടെ വിജയത്തില്‍ കിങ്ങിന്റെ പ്രതികരണം ഏറെ വിവാദമായി.

75 കിലോ വിഭാഗം കരാട്ടെയില്‍ റാഫേല്‍ അഗായേവ്– ലുയ്‌ഗി ബുസ പോരാട്ടത്തിനായി ഇത്തവണ ആരാധകര്‍ കാത്തിരിക്കുന്നു.  2012–ല്‍ ഇരുവവരും തമ്മിലുളള മല്‍സരം വിവാദമായിരുന്നു . അന്ന് കാലിന് പരുക്കേറ്റെങ്കിലു ബുസ കിരീടം നേടി. കൈ കൊടുത്ത് പിരിയുന്നതിന് പകരം നൃത്തം കളിച്ചു. തന്നെ അപമാനിക്കുന്നതാണ് ബുസയുടെ പെരുമാറ്റമെന്ന് റാഫല്‍ പറഞ്ഞു.

96 കിലോ വിഭാഗം ഗുസ്തിയില്‍  കൈല്‍ സ്ൈനഡര്‍ അബ്ദുല്‍ റാഷിദ് മല്‍സരം ആരാധകര്‍ പ്രതീക്ഷിക്കുന്ന പോരാട്ടമാണ്.  ഇരുവര്‍ക്കും ജയത്തില്‍  കുറഞ്ഞതൊന്നും മനസിലില്ല. 2017 ലോകചാംപ്യന്‍ഷിപ്പില്‍ സ്നൈഡര്‍ ജയിച്ചപ്പോള്‍ തൊട്ടടുത്ത വര്‍ഷം എഴുപത് സെക്കന്‍ഡില്‍ സ്നൈഡറെ വീഴ്ത്തി അബ്ദുല്‍ റാഷിദ് കിരീടം ഉയര്‍ത്തി. മൂന്നാം അങ്കത്തിന് ടോക്കിയോ വേദിയാകുമെങ്കില്‍ വിജയം ആര്‍ക്കാകുമെന്നാണ് നോക്കുന്നത്.