യൂറോ കപ്പിന് തുടക്കം; വൻവരവേൽപ്പൊരുക്കി ഇറ്റലി

പ്രൗഡഗംഭീരമായ ഉദ്ഘാടന ചടങ്ങാണ് യൂറോ കപ്പിനെ വരവേറ്റ് ഇറ്റലി ഒരുക്കിയത്. ഡി.ജെ മാര്‍ട്ടിന്‍ ഗാരിക്സും സംഘവും യൂറോ കപ്പിന്റെ ഔദ്യോഗിക ഗാനമായ വി ആര്‍ ദി പീപ്പിള്‍ അവതരിപ്പിച്ചു.

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും റോമാ നഗരത്തിലെ ഉദ്ഘാടന ചടങ്ങിന് പകിട്ടൊട്ടും കുറഞ്ഞില്ല പ്രിയതാരം ഫ്രാന്‍സിസ്കോ ടോട്ടി തന്നെ ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്റ്റേഡിയത്തിലെത്തിയ ആരാധകരെ സ്വാഗതം ചെയ്തു 

ഇറ്റാലിയന്‍ ഗായകരും നര്‍ത്തകരും ആരാധകര്‍ക്കായി കാഴ്ചയുടെ വിരുന്നൊരുക്കി ഡിജെ മാര്‍ട്ടിന്‍ ഗാരിക്സും ബോണോയും ദി എ‍ഡ്ജും ചേര്‍ന്ന് വെര്‍ച്വലായി ഔദ്യോഗിക ഗാനം ആലപിച്ചു.