'ഇംഗ്ലണ്ട് ജയിച്ചാൽ വസ്ത്രമുരിയും'; പറഞ്ഞ വാക്ക് പാലിച്ച് താരം ; കമന്റിട്ട് മലയാളികളും

ഇംഗ്ലണ്ട്–ജർമനി യൂറോകപ്പ് മൽസരത്തിൽ ഇംഗ്ലണ്ട് ജയിച്ചാൽ വസ്ത്രമുരിയും എന്ന് വെല്ലുവിളിയുമായി ഇംഗ്ലീഷ് പോൺ താരം ആസ്ഡ്രിഡ് വെറ്റ് രംഗത്തെത്തിയിരുന്നു. ഇംഗ്ലീഷ് ലീഗിൽ ചെൽസിയുടെ കടുത്ത ആരാധികയായ ഇവർ യൂറോയിലെ ഇംഗ്ലണ്ടിന്റെ എല്ലാ മൽസരങ്ങളിലും കാണിയായി എത്തിയിരുന്നു.

മൽസരത്തിന് തൊട്ടുമുമ്പാണ് ഇവർ വെല്ലുവിളിച്ചത്. ട്വിറ്ററിലൂടെയാണ് താന്‌ നഗ്നയായെത്തുമെന്ന് വാഗ്ദാനം ചെയ്തത്. മൽസരത്തിൽ ഇംഗ്ലണ്ട് ജര്‍മഃിയെ തോൽപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ആസ്ട്രിഡ് വെറ്റിന്റെ ഇൻസ്റ്റഗ്രാം പേജിൽ ആരാധകർ ഇരച്ചു കയറി. വാക്ക് പാലിക്കണമെന്നായിരുന്നു ആവശ്യം. മലയാളികൾ അടക്കം കമന്റുകൾ ചെയ്തു. ഇതോടെ തന്റെ ഇൻസ്റ്റഗ്രാമിനിതെന്ത്ു പറ്റി എന്ന് ചോദിച്ച് ആസ്ട്രിഡ് വെറ്റ് സ്ക്രീൻഷോട്ടും ട്വിറ്ററിലൂടെ പങ്കുവച്ചു. 

എന്നാൽ കുറച്ചു സമയത്തിന് ശേഷം ട്വിറ്ററിലൂടെ ആസ്‍ട്രിഡ് വെറ്റ് വാക്കുപാലിച്ചിരിക്കുകയാണ്. വെബ്ലി സ്റ്റേഡിയത്തിന് മുന്നിൽ ടോപ്‍ലെസ്സായി നിൽക്കുന്ന ഫോട്ടോ ഇവർ പങ്കുവച്ചിരിക്കുകയാണ്. വളരെ രസകരമായ കമന്റുകളാണ് ഫോട്ടോയ്ക്ക് ഇപ്പോൾ ലഭിക്കുന്നത്. മലയാളികളുടെ കമന്റുകൾ ഏറെ കാണാം. പറഞ്ഞ വാക്ക് പാലിച്ച ചേച്ചിയാണ് ഞങ്ങളുടെ ഹീറോ, ബ്ലാസ്റ്റേഴ്സിന്റെ കളി നടക്കുമ്പോൾ കൊച്ചിയിലോട്ട് വാ, പെർഫക്ട് ഓക്കെ എന്ന് തുടങ്ങുന്നു മലയാളത്തിലുള്ള കമന്റുകൾ.