മുസ്‍ലിം താരങ്ങൾക്ക് മുമ്പിൽ ഇനി മദ്യക്കുപ്പി വയ്ക്കില്ല; യുവേഫ തീരുമാനം

യൂറോ കപ്പ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്ന മുസ്‍ലിം കളിക്കാർക്ക് മുമ്പിൽ ഇനി മദ്യക്കുപ്പി വയ്ക്കില്ലെന്ന് ഹൈനെകൻ കമ്പനി. അടുത്തിടെ ഫ്രഞ്ച് സൂപ്പർതാരം പോൾ പോഗ്ബ വാർത്താ സമ്മേളനത്തിന് മുമ്പ് ഹൈനെകന്റെ ബിയർ കുപ്പി എടുത്ത് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ബിയർ കമ്പനിയുടെയും യുവേഫയുടെയും തീരുമാനം.

വാർത്താസമ്മേളനം നടക്കുമ്പോൾ മുമ്പിലെ മേശയിൽ ബിയർ കുപ്പി വയ്ക്കണോ വേണ്ടയോ എന്നതിൽ ഇനി മുതൽ കളിക്കാർക്കും മാനേജർമാർക്കും തീരുമാനമെടുക്കാമെന്ന് യുവേഫ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. യൂറോകപ്പിന്റെ പ്രധാന സ്‌പോൺസർമാരിലൊന്നാണ് ഹൈനെകൻ.