ഐ.എം. വിജയന് പത്മശ്രീ നാമനിര്‍ദേശം

ഐ.എം. വിജയന് പത്മശ്രീ നാമനിര്‍ദേശം. ഓള്‍ ഇന്ത്യ ഫുട്ബോള്‍ അസോസിയേഷനാണ് വിജയനെ രാജ്യത്തെ നാലാമത്തെ വലിയ സിവിലയന്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തത്. 2003ല്‍ ഐ.എം.വിജയന് അര്‍ജുന പുരസ്കാരം ലഭിച്ചിരുന്നു. ചുനി ഗോസ്വാമി, പി.കെ.ബാനര്‍ജി, ബൈച്ചുങ് ബൂട്ടിയ എന്നിവരുള്‍പ്പടെ ആറുഫുട്ബോള്‍ താരങ്ങള്‍ക്ക് മാത്രമാണ്  പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുള്ളത്.  ഇന്ത്യയ്ക്കായി 79 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള ഐ.എം.വിജയന്‍ 40 ഗോളുകളും നേടി.