ഗുജറാത്ത് ടൈറ്റൻസിനെ 4 വിക്കറ്റിനു പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ്

CRICKET-IND-IPL-T20-BENGALURU-GUJARAT
Players greet each other at the end of the Indian Premier League (IPL)
SHARE

ഐപിഎല്‍ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 4 വിക്കറ്റിനു പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ആധികാരിക ജയം. 19.3 ഓവറിൽ 147 റൺസിനിടെ ഗുജറാത്ത് ടീം ഓൾ ഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു 13.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എടുത്താണു വിജയം കുറിച്ചത്. ടോസ് നേടിയ ആർസിബി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 23 പന്തിൽ 64 റൺസ് നേടിയ ഹാഫ് ഡുപ്ലെസി, 27 പന്തിൽ 42 റൺസ് നേടിയ വിരാട് കോലി എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ് കരുത്തിലാണു ബെംഗളൂരുവിന്റെ വിജയം. ദിനേഷ് കാർത്തിക് (12 പന്തിൽ 21), സ്വപ്നിൽ സിങ് (9 പന്തിൽ 15) എന്നിവരും ടീം സ്കോറിങ്ങിനെ സഹായിച്ചു. ഗുജറാത്ത് താരങ്ങളായ ജോഷ് ലിറ്റിൽ 4 വിക്കറ്റും നൂർ അഹമ്മദ് 2 വിക്കറ്റും നേടി.

Faf du Plessis scores 64 before Dinesh Karthik rescues Bengaluru from batting implosion to defeat Gujarat by 4 wickets

MORE IN SPORTS
SHOW MORE