'ഐപിഎല്ലിലെ ഓവര്‍​റേറ്റഡ് താരം'; മാക്സ്​വെല്ലിനെതിരെ പാര്‍ഥിവ്; പിന്നാലെ സൈബര്‍ ആക്രമണം

glenn-pathriv-05
SHARE

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡായ താരമാണ് ഗ്ലെന്‍ മാക്സ്​വെല്‍ എന്ന് പോസ്റ്റിട്ടതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേലിന് വന്‍ ട്രോളും സൈബര്‍ ആക്രമണവും. കടുത്ത ബോഡി ഷെയ്മിങിലേക്ക് വരെ പരിഹാസം നീണ്ടതോടെ പാര്‍ഥിവ് ചുട്ട മറുപടിയും നല്‍കി.

CRICKET-IND-IPL-T20-BENGALURU-GUJARAT

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മല്‍സരത്തില്‍ ആര്‍സിബിയുടെ മധ്യനിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. വില്‍ ജേക്സ് (1), രജത് പട്ടിദാര്‍ (2) മാക്സ്​വെല്‍ (1), കാമറൂണ്‍ ഗ്രീന്‍ (1) എന്നിങ്ങനെയായിരുന്നു സ്കോര്‍. പിന്നാലെ പാര്‍ഥിവിന്‍റെ ട്വീറ്റെത്തി. മാക്സ്​വെല്‍ ഓവര്‍ റേറ്റഡാണെന്ന അഭിപ്രായത്തിന് മൂന്ന് സീസണുകളില്‍ ആരും മാക്സ്​വെല്ലിനെക്കാള്‍ റണ്‍സ് നേടിയിട്ടില്ലെന്നും  തരംതാണ ആരോപണമാണെന്നും ആരാധകര്‍ തിരിച്ചടിച്ചു. 

ഐപിഎല്ലിലെ 139 ഇന്നിങ്സുകളില്‍ നിന്നായി 2848 റണ്‍സ് മാത്രം നേടിയിട്ടുള്ള ആളാണ് മാക്സ്വെല്ലിനെ വിമര്‍ശിക്കുന്നതെന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. മാക്സ്​വെല്‍ നേടിയ ട്രോഫികള്‍ അടുക്കി വച്ചാല്‍ പാര്‍ഥിവിനെക്കാള്‍ പൊക്കമുണ്ടാകുമെന്നായിരുന്നു ക്രൂരമായ പരിഹാസങ്ങളിലൊന്ന്. ഇതിന് ഞാന്‍ അഞ്ചടി മൂന്നിഞ്ചുകാരനാണ്, അതിലെന്താണ് കുഴപ്പം എന്നായിരുന്നു പാര്‍ഥിവിന്‍റെ മറുപടി. മാക്സ്​വെല്ലിനെ കുറിച്ച് ട്വീറ്റ് ചെയ്തപ്പോഴാണ് പാര്‍ഥിവ് പട്ടേലിന്‍റെ പേര് ഫീഡില്‍ കാണുന്നതെന്ന് മറ്റൊരാളും കുറിച്ചു.  

Parthiv Patel against Glenn Maxwell, gets trolled

MORE IN SPORTS
SHOW MORE