'രണ്ടാം പകുതിയിൽ മത്സരം മാറി'; ബ്ലാസ്റ്റേഴ്സിന്റെ വിജയാവേശത്തിൽ ഐ.എം വിജയനും

സീസണിലെ ആദ്യ മല്‍സരത്തില്‍ തന്നെ നേടിയ തകര്‍പ്പന്‍ വിജയം കേരള ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം പകരുമെന്ന് ഐ.എം.വിജയന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസും വിജയത്തില്‍ ആഹ്ലാദം പങ്കുവച്ചു