ബാറ്റിങിലും ബോളിങിലും മിന്നുന്ന പ്രകടനം; ചരിത്രം കുറിക്കുമോ ഇംഗ്ലണ്ട്

ഈ ലോകകപ്പില്‍ ഇരു ടീമുകളുടെയും പ്രകടനം എങ്ങനെയായിരുന്നുവെന്ന് നോക്കാം. അവസാന രണ്ടു മല്‍സരങ്ങളും പൊരുതി ജയിച്ചാണ് ഇംഗ്ലണ്ട് സെമിയിലേക്കും പിന്നെ ലോകകപ്പ് ഫൈനലിലേക്കും എത്തിയത്. ടൂര്‍ണമെന്‍റില്‍ ഉടനീളം ബാറ്റുകൊണ്ടും പന്ത് കൊണ്ടും ഒരുപോലെ മികവ് കാണിക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞു.  ഈ ലോകകപ്പിെല ഉയര്‍ന്ന സ്കോറും ഇംഗ്ലണ്ട് സ്വന്തമാക്കി.

ഒരു നാടിന്റെ മൊത്തം കിരീട പ്രതീക്ഷകളുമായി ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യമല്‍സരത്തില്‍ നിഷ്പ്രഭരാക്കിയത് ഡുപ്ലെസിയുെട ദക്ഷിണാഫ്രിക്കയെ. ഇംഗ്ലണ്ട് ഉയര്‍ത്തിയ 311 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടിയസ് 207 ന് പുറത്തായി. ഇംഗ്ലീഷുകാര്‍ക്ക് 107 റണ്‍സിന്റെ ഉജ്വല ജയം. തൊട്ടടുത്ത മല്‍സരത്തില്‍ പക്ഷേ തോല്‍വിയറിഞ്ഞു. പാക്കിസ്ഥാന്റെ 348 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടുകാര്‍ക്ക് 334 എത്താനേ കഴിഞ്ഞുള്ളൂ.

പാക്കിസ്ഥാനോടേറ്റ തോല്‍വിയുടെ കലിപ്പ് തീര്‍ത്തത് ബംഗ്ലാ ബോളര്‍മാരോട്‌‌. ‌‌ സ്കോര്‍ ചെയ്തത് 386 റണ്‍സ്. ബംഗ്ലദേശിനെ 280 ന് പുറത്താക്കി 106 റണ്‍സിന്റെ വമ്പന്‍ ജയമാഘോഷിച്ചു ത്രീലയണ്‍സ്. ഗെയ്‌ലും ബ്രാത്ത്‌വെയ്റ്റും ഹെറ്റ്മയടമങ്ങുന്ന വമ്പനടിക്കാരുടെ വെസ്റ്റ് ഇന്‍ഡീസിനെ 212 റണ്‍സിന് ഇംഗ്ലണ്ട് എറിഞ്ഞിട്ടു. രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ടുകാര്‍ ലക്ഷ്യം മറികടന്നു. അഫ്ഗാനെതിരെ ക്യാപ്റ്റന്‍ മോര്‍ഗന്‍ സിക്സര്‍ മഴ പെയ്യിച്ചപ്പോള്‍   397 റണ്‍സാണ് പിറന്നത്. ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്കോറും ഇതുതന്നെ.

അഫ്ഗാന്റെ പോരാട്ടം 247–ല്‍ അവസാനിച്ചതോടെ മോര്‍ഗനും കൂട്ടര്‍ക്കും 150 റണ്‍സിന്റെ ഉജ്വല ജയം. പിന്നീടങ്ങോട്ട് തോല്‍വിയുടെ കയ്പും വിവാദങ്ങളും ഇംഗ്ലണ്ടിനെ വരിഞ്ഞു മുറുക്കി. വമ്പന്‍മാരോടെല്ലാം മുട്ടുകുത്തിയ ലങ്കയോട് ഇംഗ്ലണ്ട് അടിയറവ് പറഞ്ഞു.

ലങ്കയുടെ 233 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 212 –ല്‍ എത്താന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ഓസ്ട്രേലിയയോടാകട്ടെ 64 റണ്‍സിന് നിരുപാധികം കീഴടങ്ങി.

അതോടെ വോണും പീറ്റേഴ്സനും അടക്കമുള്ള മുന്‍ താരങ്ങള്‍ ഇംഗ്ലണ്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി എത്തി. അതിന് ബെയര്‍സ്റ്റോ ചൂടന്‍ മറുപടി നല്‍കിയതോടെ വിവാദം കനത്തു. ഒന്നുകില്‍ ഇന്ത്യയോട് തോറ്റ് പുറത്താകുക. അല്ലെങ്കില്‍ ഇന്ത്യയെ തോല്‍പ്പിച്ച് സെമിയുറപ്പിക്കുക.. ഇതായിരുന്നു അപ്പോള്‍ ഇംഗ്ലണ്ടിന്റെ അവസ്ഥ. അവസാനം വരേയും തലകുനിക്കാത്ത ഇംഗ്ലണ്ടിന്റെ പോരാട്ട വീര്യം സടകുടഞ്ഞെഴുന്നേറ്റു. പരുക്കില്‍ നിന്ന് മോചിതനായി എത്തിയ ജേസന്‍ റോയിയുടെ സാന്നിധ്യം അവരില്‍ ആത്മവിശ്വാസം നിറച്ചു.

രോഹിത്തും കോലിയും ധോണിയും ബുംറയുമടങ്ങുന്ന ഇന്ത്യയെ 31 റണ്‍സ് തോല്‍പ്പിച്ച് അവര്‍ സെമി ടിക്കറ്റെടുത്തു. അതോടെ ആരേയും തോല്‍പ്പിക്കാനുള്ള ആത്മവിശ്വാസം അവര്‍ നേടി. ന്യൂസീലന്‍ഡിന്റെ കരുത്തുറ്റ പേസ് ബോര്‍മാരെ തെല്ലും കൂസാതെ തലങ്ങും വിലങ്ങും പറത്തി305 റണ്‍സാണ് നേടിയത്. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികളെ 186ന് ചുരുട്ടിക്കെട്ടി അവര്‍ സെമിക്കൊരുങ്ങി.ലോകകിരീടങ്ങളെ പാരമ്പര്യ അവകാശമായി കാണുന്ന ഓസ്ട്രേലിയയായിരുന്നു സെമിയില്‍ എതിരാളികള്‍. വോക്സും റാഷിദുമടക്കമുള്ള ബോളര്‍മാര്‍ ഓസീസിനെ 223–ല്‍ ഒതുക്കി.റോയുടേയും ബെയര്‍സ്റ്റോയുടേയും ബാറ്റുകള്‍ ഗര്‍ജിച്ചപ്പോള്‍ ഓസ്ട്രേലിയന്‍ അഹന്ത തലകുനിച്ചു. 27 ആണ്ടിലെ കാത്തിരിപ്പിന് ശേഷം ഒരിക്കല്‍ കൂടി കലാശപ്പോരിലേക്ക്