രണ്ട് തോല്‍വി; ശരീരഭാഷയും സെലക്ഷനും പ്രശ്നം; പാകിസ്ഥാനെ നിര്‍ത്തിപ്പൊരിച്ച് നിരീക്ഷകര്‍

സൂപ്പര്‍ 12ലെ രണ്ട് മല്‍സരങ്ങള്‍ തോറ്റതിന് പിന്നാലെ പാക്കിസ്ഥാനെ നിര്‍ത്തിപ്പൊരിക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകരും മുന്‍ താരങ്ങളും. ടീം സെലക്ഷനും താരങ്ങളുടെ ശരീരഭാഷയും വിമര്‍ശിക്കപ്പെടുന്നു.   

സൂപ്പര്‍ ട്വല്‍വി ഇതുവരെ പോയിന്റ് നേടാത്ത രണ്ടേ രണ്ട് ടീമുകളെയുള്ളു. മുന്‍ ചാംപ്യന്‍മാരായ പാക്കിസ്ഥാനും അസോസിയേറ്റ് ടീമായ നെതര്‍ലന്‍ഡ്സും മാത്രം. ഇന്ത്യയോടും സിംബാബ്്്്വെയോടും തോറ്റത് അവസാന പന്തിലെന്ന് ന്യായം പറയാമെങ്കിലും ജയിക്കാമായിരുന്ന മല്‍സരം കൈവിട്ട് ദയനീയ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു പാക്കിസ്ഥാന്‍.  ടീമിന്റെ പ്രകടനത്തില്‍ നിരാശനാണെന്ന് മുന്‍ താരം ശുഹൈബ് അക്തര്‍ പറയുന്നു. സിംബാവേ പോലൊരു ടീമിനെ തോല്‍പ്പിക്കാനായില്ലെങ്കില്‍ സെലക്ടര്‍മാരടക്കം ചിന്തിക്കണം. ഒരു ലോക ടൂര്‍ണമെന്റിന് ഈ ടീമിനെയാണോ അയക്കേണ്ടെതെന്് ആലോചിക്കണം.. അക്തര്‍ പറയുന്നു... 130 റണ്‍സ് നേടാന്‍ കഴിയാത്ത ബാറ്റിങ് നിരയാണോ പാക്കിസ്ഥാന്റേതെന്ന് മുന്‍ താരം മുഹ്സിന്‍ ഖാന്‍ ചോദിക്കുന്നു. കൃത്യമായി പന്തെറിഞ്ഞ സിംബാവേ ബോളര്‍മാരെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. സ്കോര്‍ പിന്തുടരുമ്പോള്‍ കാണിക്കേണ്ട ആവേശം പാക്ക് ബാറ്റര്‍മാര്‍ക്ക് ഇല്ലായിരുന്നെന്ന് മിയാന്‍ദാദ് വിമര്‍ശിച്ചു. വിക്കറ്റുകള്‍ വലിച്ചെറിയുന്നത് കണ്ടിട്ട് തനിക്ക് ദേഷ്യമുണ്ടായെന്നും മിയാന്‍ദാദ്. മുന്‍ താരം സല്‍മാന്‍ ബട്ട് ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍സിയെയാണ്.

ഒരോ മല്‍സരത്തിലും വളരുന്ന താരത്തെയല്ല മറിച്ച നല്ല നേതൃഗുണമുള്ളൊരാളെയാണ് നായകനാക്കേണ്ടെതെന്ന് സല്‍മാന്‍ ബട്ട്. വിമര്‍ശനങ്ങളെ നല്ലമനസോടെ സ്വീകരിക്കുന്നു എന്നായിരുന്നു ബാബര്‍ അസം പ്രതികരിച്ചത്. ടീമെന്ന നിലയിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്നും ബാബര്‍ അസം. ‍ഞായറാഴ്ച നെതര്‍ലന്‍ഡ്സിനെതിരെയാണ് പാക്കിസ്ഥാന്റെ നിര്‍ണായക മല്‍സരം.