േദശീയ ജൂനിയർ വനിതാ ഹോക്കി ചാംപ്യൻഷിപ്പ്: കേരളത്തിന് വിജയം

േദശീയ ജൂനിയർ വനിതാ ഹോക്കി ചാംപ്യൻഷിപ്പിലെ ആദ്യ മല്‍സരത്തില്‍ കേരളത്തിന് വിജയം. എതിരില്ലാത്ത ഒരു ഗോളിന് തെലങ്കാനയെയാണ് ആതിഥേയര്‍ പരാജയപ്പെടുത്തിയത്. ഇന്ന് ബി ഡിവിഷനില്‍ ഒന്‍പത് മല്‍സരങ്ങള്‍ നടക്കും.

ബി ഡിവിഷനിലെ പ്രഥമ മത്സരത്തിൽ കേരളം തെലങ്കാനയെയാണ് പരാജയപ്പെടുത്തിയത്. രേവതി ഐ.നായരാണ് വിജയ ഗോള്‍ നേടിയത്. ബി ഡിവിഷനിലെ മറ്റു മത്സരങ്ങളിൽ  ഭോപ്പാൽ മധ്യപ്രദേശിനെയും ,ആന്ധ്ര ഗോവയെയും , തമിഴ്നാട് ബംഗളൂരുവിനെയും, രാജസ്ഥാൻ ഹിമാചൽപ്രദേശിനെയും ,അസം മധ്യഭാരതിനെയും,സായി ഗുജറാത്ത് ഗുജറാത്തിനെയും തോൽപിച്ചു. പട്യാലയോട് എതിരില്ലാത്ത 23 ഗോളുകൾക്കായിരുന്നു ജമ്മു കശ്മീരിന്റെ അടിയറവ്. ചാംപ്യൻഷിപ്പ് ഗവർണർ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്തു.

എ, ബി, ഡിവിഷനുകളിലായി നാല്‍പത്തിരണ്ടു ടീമുകളാണു ആശ്രാമം ഹോക്കി സ്റ്റേഡിയത്തില്‍ നടക്കുന്ന ഒന്‍പതാമതു ദേശീയ ജൂനിയർ വനിതാ ഹോക്കി ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. അടുത്തമാസം ഇരുപത് വരെയാണ് മല്‍സരങ്ങള്‍.