ഗോളി വലതു മൂലയിലേയ്ക്ക് ചാടി; പെനാൽറ്റി രക്ഷപ്പെടുത്തി നായ താരമായി; വിഡിയോ

പെനാൽറ്റി തടഞ്ഞിടുന്ന ഗോൾ കീപ്പർമാർ സൂപ്പർതാരമായി ആഘോഷിക്കപ്പെടുന്ന കാലമാണിത്. ലോകോത്തര കാൽപന്ത് കളിക്കാരുടെ ലിസ്റ്റിൽ നമുക്ക് എണ്ണം പറഞ്ഞ നിരവധി ഗോൾകീപ്പർമാർ ഉണ്ട് താനും. താരങ്ങളുടെ ചലനത്തിന് അനുസരിച്ച് ഒഴുക്കോടെ പന്തിന്റെ ദിശയിലേയ്ക്ക് പറന്ന് പന്ത് കൈപ്പിടിയിലൊതുക്കുന്ന ഗോളി കാണികളുടെ കണ്ണിലുണ്ണിയായി മാറുന്നത് പതിവുകാഴ്ചയാണ് താനും. 

എന്നാൽ പന്തിന്റെ ചലനം മനസിലാക്കാൻ ഗോളി പരാജയപ്പെട്ടപ്പോൾ പെനാൽറ്റി രക്ഷപ്പെടുത്തിയ ഒരു നായയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്.രാജ്യാന്തര മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടത്. മത്സരത്തിന്റെയും താരങ്ങളുടെയും പേര് അധികൃതർ പുറത്തു വിട്ടില്ലെങ്കിലും ചിത്രങ്ങൾ പുറത്തുവന്നത് ആവേശം ഇരിട്ടിപ്പിച്ചു. 

പെനാൽറ്റി തടയാൻ ഗോൾകീപ്പർ പോസ്റ്റിന്റെ വലതുമൂലയിലേയ്ക്ക് ചാടിയമ്പോൾ പന്ത് പോയത് പോസ്റ്റിന്റെ ഇടതുമൂലയിലേയ്ക്കാണ്. എന്നാൽ കൃത്യസമയത്ത് പോസ്റ്റിന്റെ ഇടതുമൂലയിൽ എത്തിയ ഡാഷ്ഹണ്ട് വിഭാഗത്തിൽപ്പെട്ട നായയുടെ  ദേഹത്തു തട്ടി പന്ത് പുറത്തേക്ക് പോകുകയായിരുന്നു. 

പെനാൽറ്റി  തടയാൻ ഗോൾ കീപ്പർ പോസ്റ്റിന്റെ വലതുമൂലയിലേക്ക് ചാടുന്നത് വീഡിയോയിൽ കാണാം. പക്ഷേ പന്ത് പോയത് ഇടതുമൂലയിലേക്ക്. എന്നാൽ  കൃത്യസമയത്ത് പോസ്റ്റിന്റെ ഇടതുമൂലയിലെത്തിയ ഡാഷ്ഹണ്ടിന്റെ ദേഹത്തു തട്ടി പന്ത് പുറത്തേക്കു പോകുകയായിരുന്നു. പന്ത് തടഞ്ഞെങ്കിലും പന്തിന്റെ വേഗത കാരണം നായ വലയിൽ കയറുകയും ചെയ്തു. മത്സരം കാണാനെത്തിയവരിൽ ഒരാൾ പകർത്തിയ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. നായ പെനാൽറ്റി രക്ഷപ്പെടുത്തിയതിനു ശേഷം റഫറിയെ കാര്യം പറഞ്ഞു മനസിലാക്കാൻ  ശ്രമിക്കുന്ന താരങ്ങളേയും വിഡിയോയിൽ കാണാം