അടി മുതൽ മുടി വരെ ചായം; കാര്യവട്ടത്തെ വെടിക്കെട്ടു കാണാൻ സുധീർ എത്തി

ആരാധക ആവേശത്തിന് തുടക്കമിട്ട് ഇന്ത്യയുടെ എക്കാലത്തെയും പ്രമുഖ ആരാധകൻ സുധീർ കുമാർ കാര്യവട്ടത്തെത്തി. ബാറ്റിങ്ങ് വെടിക്കെട്ട് കാഴ്ചവച്ച് ഇന്ത്യ ജയിക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് സുധീർ കുമാർ പറഞ്ഞു.

സുധീർ കുമാർ പതിവ് തെറ്റിച്ചില്ല. കാര്യവട്ടത്ത് ആദ്യ കളി ആരാധകനായി നേരത്തെയെത്തി. ശംഖൂതി, കൊടി പാറിച്ച് ക്രിക്കറ്റ് ലഹരിയ്ക്ക് തിരികൊളുത്തി. ക്രിക്കറ്റിൽ ഒന്നാമൻ സച്ചിനാണങ്കിൽ ഇന്ത്യൻ ആരാധകരിൽ ഒന്നാമൻ മുംബെക്കാരൻ സുധീറാണ്. ഇന്ത്യയിൽ എവിടെ കളി നടന്നാലും അവിടെയെത്തും. കഴിഞ്ഞ തവണയും കാര്യവട്ടെത്തിയിരുന്നു.

സച്ചിനാണ് സുധീറിനെ ടീമിനൊപ്പം സഞ്ചരിക്കാനുള്ള അവസരം ഒരുക്കിത്തുടങ്ങിയത്. താരങ്ങൾ പലർ വന്നെങ്കിലും സച്ചിനില്ലാത്ത വിഷമം സുധീർ മറച്ചു വയ്ക്കില്ല. അടി മുതൽ മുടി വരെ ചായം പൂശി ക്രിക്കറ്റിനെ നെഞ്ചിലേറ്റി  നാളെ ഗാലറിയിൽ കാണാം ഈ വി.ഐ.പി ആരാധകനെ.