ഏകദിന ക്രിക്കറ്റ് മല്‍സരത്തിന് സുരക്ഷയ്ക്കായി 1500 പൊലീസുകാർ

ഇന്ത്യ–വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരത്തിന് സുരക്ഷയൊരുക്കുന്നത് ആയിരത്തിഅഞ്ഞൂറ് പൊലീസുകാര്‍. റേഞ്ച് ഐ.ജി മനോജ് ഏബ്രഹാം സിറ്റിപൊലീസ് കമ്മിഷണര്‍ പി. പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍. ഹരിതപെരുമാറ്റച്ചട്ടം പാലിക്കാന്‍ എല്ലാ സംവിധാനവും ഒരുക്കിയെന്ന് മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു.

ഇന്ത്യ–ന്യൂസീലന്‍റ് മല്‍സരത്തെക്കാള്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട് ഇത്തവണ. എട്ട് എസ്.പിമാര്‍, പതിനെട്ട് ഡിവൈഎസ്പിമാര്‍, അറുപത് സി.ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരത്തിഅഞ്ഞൂറുപൊലീസുകാര്‍ വിവിധ മേഖലകളില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കും. അടിയന്തര സാഹചര്യം വന്നാല്‍ ആളുകളെ വേഗത്തില്‍ ഒഴിപ്പിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഹരിതപെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന് മൂന്നൂറിലേറെ ജീവനക്കാരെയാണ് കോര്‍പറേഷന്‍ വിന്യസിക്കുന്നത്. സ്റ്റേഡിയത്തില്‍ കുപ്പിവെള്ളം വിതരണം ചെയ്യുന്ന കമ്പനിതന്നെ കാലിക്കുപ്പികളും നീക്കംചെയ്യണമെന്ന് വ്യവസ്ഥചെയ്തിട്ടുണ്ടെന്ന് മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു. പ്ലാസ്റ്റിക് ഒഴിവാക്കാന്‍ കായികപ്രേമികളും തയാറാകണം. വാഹനപാര്‍ക്കിങ്ങിന് സര്‍കലാശാല ക്യാംപസ്, കാര്യവട്ടം എന്‍.എന്‍.സി.പി മൈതാനം, സര്‍ക്കാര്‍ കോളജ്, ബി.എഡ് സെന്റര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സൗകര്യമൊരുക്കും