ആറുതവണയും മെഡല്‍ നഷ്ടമാകാതെ സൂക്ഷിച്ചു; വേഗറാണി അപർണ റോയ്

തിളക്കമാര്‍ന്ന പ്രകടനത്തോടെ സ്കൂള്‍ കായികമേളയോട് വിടപറയാന്‍ ഒരുങ്ങുകയാണ് കോഴിക്കോട് പുല്ലൂരാംപാറ സെന്‍റ് ജോസഫ് സ്കൂളിലെ അപര്‍ണ റോയ്. ആറുതവണയും നൂറുമീറ്ററില്‍ മെഡല്‍ നഷ്ടമാകാതെ സൂക്ഷിച്ച അപര്‍ണ പുതിയ മീറ്റ് റെക്കോര്‍ഡാണ് ലക്ഷ്യമിടുന്നത്. വെള്ളിയാഴ്ച മുതല്‍ തിരുവനന്തപുരത്താണ് സംസ്ഥാന സ്കൂള്‍ കായികമേള. മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കില്‍നിന്ന് വേഗപ്പട്ടം സ്വന്തമാക്കിയാണ് അപര്‍ണ  തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നത്. മീറ്റ് 

റെക്കോര്‍ഡോടെ സ്കൂള്‍ കാലഘട്ടത്തിലെ അവസാന കായികമേള അവിസ്മരണീയമാക്കുകയാണ് ദേശീയതാരംകൂടിയായ ഈ കൊച്ചുമിടുക്കി. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ മീറ്റില്‍  നൂറ്, ഇരുനൂറ് മീറ്റര്‍ ഒാട്ടം, നൂറ് മീറ്റര്‍ ഹര്‍ഡില്‍സ് ഇനങ്ങളില്‍ അപര്‍ണ മല്‍സരിക്കും. ഏറ്റവും മികച്ച പ്രകടനമാണ് ലക്ഷ്യം.  മലബാര്‍ സ്പോര്‍ട്സ് അക്കാദമിയിലായിലാണ് അപര്‍ണയുടെ പരിശീലനം. തുര്‍ക്കിയില്‍ നടന്ന സ്കൂള്‍ ജിംനേഷ്യാഡില്‍  ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.  കോഴിക്കോട് കൂടരഞ്ഞി സ്വദേശിയാണ്.