കോതമംഗലം സെന്റ് ജോർജ്ജ് സ്കൂളിലെ ചാംപ്യൻമാർക്ക് സ്വീകരണം

സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയ  സെന്‍്റ് ജോര്‍ജ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കോതമംഗലത്ത് ഉജ്വല സ്വീകരണം. നഗരസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ നൂറു കണക്കിന് നാട്ടുകാരാണ് പങ്കെടുത്തത്. 

കൊട്ടും പാട്ടും മേളവുമെല്ലായാണ് കോതമംഗലത്തുകാര്‍ സെന്‍റ് ജോര്‍ജ് സ്കൂളിലെ മിടുക്കന്‍മാരെയും മിടുക്കികളെയും സ്വീകരിച്ചാനയിച്ചത് .  സ്കൂളങ്കണത്തിലായിരുന്നു ആദ്യ സ്വീകരണം. പിന്നീട് പളളിത്താഴത്തു നിന്ന് മുന്‍സിപ്പല്‍ ഓഫിസ് പരിസരത്തേക്ക് നടന്ന ആഹ്ലാദ പ്രകടനം നാടിന്‍റെയാകെ ഉല്‍സവമായി. സെന്‍റ് ജോര്‍ജിന്‍റെ അങ്കണത്തിലേക്ക് ഒരിക്കല്‍ കൂടി ചാമ്പ്യന്‍ ട്രോഫി എത്തിച്ച ശേഷം വിരമിക്കാനാവുന്നതിന്‍റെ സന്തോഷം കോച്ച് രാജുപോള്‍ മറച്ചുവച്ചില്ല . വിരമിച്ചതിനു ശേഷം വീണ്ടും തുടരാനാഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 81 പോയിന്‍റ് നേടിയാണ് സെന്‍റ് ജോര്‍ജ് സ്കൂള്‍ ചാമ്പ്യന്‍മാരായത്.