വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചത് 7 കിലോ സ്വർണം; 5 പേർ അറസ്റ്റിൽ

നെടുമ്പാശ്ശേരി വിമാനത്താവളം വഴി 7 കിലോ സ്വർണം കടത്തിയ അഞ്ച് പേർ അറസ്റ്റിൽ. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് ഡിആർഐ നടത്തിയ തിരച്ചിലിലാണ് സ്വർണം കണ്ടെത്തിയത്. രണ്ടുപേരാണ് ദുബായിൽ നിന്ന് സ്വർണം എത്തിച്ചത്. മൂന്ന് പേർ ഡൽഹിയിലേക്ക് ഇത് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിവീണത്. വിഡിയോ റിപ്പോർട്ട് കാണാം. 

Five arrested in gold smuggling via nedumbassery