സ്വപ്നയ്ക്കെതിരായ വ്യാജ ബിരുദ കേസ്; കുറ്റപത്രം സമർപ്പിച്ചു

സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സ്വപ്നയേയും വ്യാജ സർട്ടിഫിക്കറ്റ് നൽകിയ അമൃത്സർ സ്വദേശി സച്ചിൻദാസിനേയുമാണ്  പ്രതികളാക്കിയിരിക്കുന്നത് .  മഹാരാഷ്ട്രയിലെ ഡോ. ബാബാസാഹേബ് അബേദ്ക്കർ ടെക്നോജിക്കൽ യൂണിവേഴ്സിറ്റിയുടെ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ടി.എല്ലിൽ സ്വപ്ന ജൂനിയർ കൺസൾട്ടന്റ് തസ്തികയിൽ ജോലി തരപ്പെടുത്തിയത്. സ്വർണ്ണക്കടത്ത് കേസ് പുറത്ത് വന്നതിന് പിന്നാലെ സ്വപ്നയുടെ ബിരുദത്തെ സംബന്ധിച്ച് സംശയം തോന്നിയ സർക്കാർ ബിരുദം വ്യാജമാണോ എന്നാന്വേഷിക്കാൻ കെ എസ് ഐ ടി എല്ലിനോട് ആവശ്യപ്പെടുകയായിരുന്നു. കന്റോൻമെന്റ് പൊലീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്.