സ്വപ്നയ്ക്കെതിരായ മാനനഷ്ടക്കേസ്; രണ്ടു പേരുടെ കൂടി മൊഴി രേഖപ്പെടുത്തി

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന  30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ എം വി ഗോവിന്ദൻ നൽകിയ ക്രിമിനൽ മാനനഷ്ട കേസിൽ രണ്ടു പേരുടെ കൂടി മൊഴി രേഖപ്പെടുത്തി. മുൻ ആർ.ഡി.ഒ എ.സി.മാത്യുവിന്‍റെയും സി. പി.എം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയംഗം കെ. ഗണേശന്‍റെയും മൊഴിയാണ് തളിപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ  രേഖപ്പെടുത്തിയത്. കേസ് സെപ്റ്റംബർ 25 ന് വീണ്ടും  പരിഗണിക്കും.

മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എം.വി ഗോവിന്ദൻ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്നയുടെ ആരോപണം. സ്വപ്നയുടെ ആരോപണത്തിന് എതിരെ എം.വി ഗോവിന്ദൻ നേരിട്ട് തളിപറമ്പ് കോടതിയിൽ ക്രിമിനൽ മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു.പരാതി ഫയലിൽ സ്വീകരിച്ച കോടതി മെയ് 2ന് തന്നെ അദ്ദേഹത്തിന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു.  തുടർന്ന് സാക്ഷി മൊഴികള്‍  രേഖപ്പെടുത്തിയത്. നേരത്തേ സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സ്വപ്നക്കെതിരെ കേസെടുത്തിരുന്നു. സ്വപ്നയുടെ ഹർജിയിൽ ഈ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. സ്റ്റേ നീക്കാൻ പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. അതിനിടെയാണ് എം.വി ഗോവിന്ദൻ നേരിട്ട് സ്വപ്നക്കെതിരെ കോടതിയിൽ ക്രിമിനൽ  മാനനഷ്ടകേസ് നൽകിയത്.

Defamation case against swapna; court records statements from two witness

Enter AMP Embedded Script