വിദേശയാത്ര വിവാദമാക്കുന്നതിനു പിന്നില്‍ കമ്യൂണിസ്റ്റ് വിരോധം: എം.വി.ഗോവിന്ദന്‍

മുഖ്യമന്ത്രിയുടെ വിദേശയാത്ര വിവാദമാക്കുന്നതിനു പിന്നില്‍ കമ്യൂണിസ്റ്റ് വിരോധം മാത്രമെന്ന് എം.വി.ഗോവിന്ദന്‍. മുഖ്യമന്ത്രിയെയും കുടുംബത്തെയും അപമാനിക്കാന്‍ കണ്ടെത്തിയ വഴി. തിരക്കുപിടിച്ച രാഷ്ട്രീയ സാഹചര്യത്തില്‍ ഇടവേള ആരാണ് ആഗ്രഹിക്കാത്തത്. ലോകത്ത് എവിടെയിരുന്നും മുഖ്യമന്ത്രിയുടെ ചുമതല നിര്‍വഹിക്കാനാകും. സ്പോണ്‍സര്‍ഷിപ് ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് കയര്‍ത്ത എം.വി.ഗോവിന്ദന്‍, മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്നും അതിനെക്കുറിച്ചുള്ള ചോദ്യംതന്നെ അസംബന്ധമെന്നും പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ പ്രചാരണത്തിന് മുഖ്യമന്ത്രി പോകേണ്ടെന്ന് തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.