ബിഓടി മത്സ്യ മാർക്കറ്റിൽ പരിശോധന; മൂന്നു മാസം പഴക്കമുള്ള മത്സ്യം പിടിച്ചെടുത്തു

കൊച്ചി തോപ്പുംപടി ബിഓടി മത്സ്യ മാർക്കറ്റിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. പരിശോധനയിൽ നിരവധി പഴകിയ വലിയ മത്സ്യങ്ങൾ പിടിച്ചെടുത്തു. നഗരത്തിലെ ഹോട്ടലുകളിലേക്ക് പഴകിയ മത്സ്യങ്ങൾ എത്തുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. മൂന്നുമാസത്തോളം പഴക്കമുള്ള മത്സ്യങ്ങളാണ് പിടിച്ചെടുത്തത്.