'ബൂത്തിലെത്തി വോട്ട് ചെയ്താലേ യഥാര്‍ഥ വോട്ടാവൂ'; 101–ാം വയസിലും വരിനിന്ന് ദണ്ഡപാണി

Dandapani
SHARE

നൂറ്റിപ്പതിനൊന്നാം വയസില്‍ വിരലില്‍ മഷി പുരണ്ടപ്പോഴുള്ള ദണ്ഡപാണിയുടെ ചിരിയുണ്ടല്ലോ അതാണ് ജനാധിപത്യത്തിന്റെ ഊര്‍ജം. പാലക്കാട് തേനാരി സ്വദേശി ദണ്ഡപാണി പ്രായത്തിന്റെ അവശതകളെല്ലാം മാറ്റി നേരിട്ട് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. വീട്ടിലിരുന്ന് വോട്ട് ചെയ്യാനൊന്നും എന്നെക്കിട്ടില്ലെന്ന് കലക്ടറോട് വരെ പറഞ്ഞ ആത്മവിശ്വാസമാണ് കൈമുതല്‍. 

ജനാധിപത്യത്തിന്റെ മുദ്ര പതിപ്പിക്കാനുള്ള വരവാണിത്. നൂറ്റിപ്പതിനൊന്ന് വയസുള്ള ദണ്ഡപാണിക്ക് ഇപ്പോഴും തിരഞ്ഞെടുപ്പെന്ന് കേട്ടാല്‍ മനസ് ചെറുപ്പമാവും. നടന്ന് തന്നെ പോളിങ് ബൂത്തിലെത്തണം. മറ്റുള്ളളര്‍ക്കൊപ്പം വരിയില്‍ നില്‍ക്കണം. പ്രത്യേക പരിഗണനകള്‍ ഒന്നും വേണ്ട. ബൂത്തിലെത്തി വോട്ട് ചെയ്താലേ യഥാര്‍ഥ വോട്ടാവൂ എന്നാണ് ദണ്ഡപാണിയുടെ പക്ഷം. രാവിലെ ആദ്യ വോട്ടറായി എത്താന്‍ രണ്ട് ദിവസം മുന്‍പേ മക്കളോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. വെയിലിന്റെ കാഠിന്യം കുറഞ്ഞ ശേഷം നേരിട്ട് ബൂത്തിലേക്കെത്താമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. ഒടുവില്‍ ആദ്യ വോട്ട് രേഖപ്പെടുത്തിയത് മുതല്‍ ഒരിക്കലും മുടക്കിയിട്ടില്ലാത്ത സമ്മതിദാനത്തിന് വീണ്ടും വിരലില്‍ മഷി പുരണ്ടു. വോട്ട് ചെയ്തു ആരുടെയും സഹായമില്ലാതെ. ഗാന്ധിജിയെ കണ്ടനാള്‍ മുതലാണ് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാവാനുള്ള ആഗ്രഹം കൂടിയത്. ആഗ്രഹം നാള്‍ക്കുനാള്‍ കൂടി വന്നത് വര്‍ഷങ്ങള്‍ക്കിപ്പുറവും ഒട്ടും കുറഞ്ഞിട്ടേയില്ല. വോട്ടറാവുന്നതിലെ അഭിമാനം ദണ്ഡപാണി ഇനിയും തുടരും.

101 year old Dandapani cast his vote

MORE IN KERALA
SHOW MORE