വോട്ടെടുപ്പ് ദിനവും കള്ളവോട്ട് ആരോപണം സജീവം; രണ്ട് പ്രിസൈഡിങ് ഓഫിസര്‍മാരെ മാറ്റി

SHARE
Polling-kerala

ദിവസങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയ കള്ളവോട്ട് ആരോപണം വോട്ടെടുപ്പ് ദിവസവും സജീവം. പലയിടത്തും കള്ളവോട്ട് പരാതി ഉയര്‍ന്നപ്പോള്‍, പത്തനംതിട്ടയില്‍ വോട്ടര്‍ കുത്തിയ ചിഹ്നത്തിനല്ല വോട്ട് പതിഞ്ഞതെന്ന് ആരോപണം ഉയര്‍ന്നു. കൃത്യനിര്‍വഹനത്തില്‍ വീഴ്ചവരുത്തിയ നാദാപുരത്തെ  രണ്ട് പ്രിസൈഡിങ് ഓഫിസര്‍മാരെ കലക്ടര്‍ മാറ്റി.

അടൂര്‍, ആറ്റിങ്ങല്‍, പരിയാരം, ഇടുക്കി, എറണാകുളം, പത്തനംതിട്ട, അടൂര്‍, മാവേലിക്കര, തിരുവനന്തപുരം,  ആറ്റിങ്ങല്‍, തിരുവല്ല, പരിയാരം, കാസര്‍കോട്, ആലപ്പുഴ തുടങ്ങി നിരവധി  സ്ഥലങ്ങളില്‍ കള്ളവോട്ട് പരാതി ഉയര്‍ന്നു. ഇടുക്കിയിലെ അതിര്‍ത്തി പോളിങ് ബൂത്തുകളില്‍ ഇരട്ടവോട്ട് ചെയ്യാനെത്തിയവരെ മടക്കിയയച്ചു. തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയശേഷം ഇവിടെ എത്തിയവരെയാണ് മടക്കിയയച്ചത്. നാദാപുരം 161,162 ബൂത്തുകളിലെ പ്രിസൈഡിങ് ഓഫിസര്‍മാരെ മാറ്റി. കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതിനാണ് കലക്ടറുടെ നടപടി.

Allegations of fraudulent voting on polling day

MORE IN KERALA
SHOW MORE