പ്രായത്തെ വകവക്കാതെ ബൂത്തിലേക്കെത്തിയത് 42 പേര്‍; വോട്ട് ചെയ്​തത് 10 പേര്‍

old-age
SHARE

പോസ്റ്റൽ വോട്ടിന് അവസരം ലഭിച്ചില്ലെങ്കിലും ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയതിന്റെ സന്തോഷത്തിലാണ് മുളന്തുരുത്തി  ബത്‌ലഹേം ജെറിയാട്രിക് കെയർ ഹോമിലെ അന്തേവാസികൾ. 42 പേരിൽ 10 പേർക്ക് മാത്രമാണ് പക്ഷെ വോട്ട് ചെയ്യാൻ കഴിഞ്ഞത്. തിരക്ക് അധികമായതിനാൽ വരി നില്‍ക്കാൻ ആരോഗ്യ പ്രശ്നമുള്ളവർ തിരികെ മടങ്ങേണ്ടി വന്നു. ജീവിതം തന്നെ തിരസ്ക്കരിക്കപ്പെട്ടവരാണ് ഇവർ. വിവിധയിടങ്ങളിൽ ബന്ധുക്കൾ ഉപേക്ഷിച്ചു പോയവർ. മുളന്തുരുത്തി  ബത്‌ലഹേം ജെറിയാട്രിക് കെയർ ഹോമിലെ അന്തേവാസികൾ പോസ്റ്റൽ വോട്ട് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത്  നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങി. എങ്കിലും കിടപ്പ് രോഗികളും വീൽ ചെയറിൽ ഉള്ളവരും അവരുടെ ജനാധിപത്യ അവകാശം നിറവേറ്റി. പോസ്റ്റൽ വോട്ട് വേണം എന്ന ഒറ്റ ആവശ്യം മാത്രമേ ഇവർക്ക് പറയാനുള്ളു

കോട്ടയം ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ എറണാകുളം മുളന്തുരുത്തി കരിക്കോട് സ്കൂളിൽ രാവിലെ മുതൽ തന്നെ വോട്ടർ മാരുടെ നീണ്ട നിര ഉണ്ടായിരുന്നു. വോട്ടവകാശം ഉള്ള 42 അന്തേവാസികളിൽ കിടപ്പ് രോഗികളായ 10 പേർക്ക് മാത്രമേ വോട്ട് ചെയ്യാനായുള്ളു. പോളിങ് ബൂത്തിലെ തിരക്ക് കാരണം വരി നില്ക്കാൻ കഴിയാത്തതിനാൽ പകുതി പേർക്ക് മടങ്ങേണ്ടി വന്നു. ബൂത്ത് ഓഫിസർമാർ വേണ്ട രീതിയിൽ സഹകരിച്ചില്ലെന്നാണ് കെയർ ഹോം അധികൃതരുടെ ആരോപണം. കെയർ ഹോം അധികൃതരുടെ ഏറെ നാളത്തെ പരിശ്രമത്തിന് ഒടുവിലാണ് ഇവർക്ക് വോട്ടവകാശം ലഭിച്ചത്.

Geriatric care home members cast their votes

MORE IN KERALA
SHOW MORE