പത്തനംതിട്ട രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം സായ് വോളി പരിശീലനകേന്ദ്രമാകുന്നു

പത്തനംതിട്ട പ്രമാടത്തുള്ള രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം സായ് വോളി പരിശീലനകേന്ദ്രമാകുന്നു. ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള വനിതാവോളി അക്കാദമിക്ക് അംഗീകാരം ലഭിച്ചു. ആദ്യ ഘട്ടത്തിൽ 25 കുട്ടികൾക്കാണ് അക്കാദമിയിൽ പ്രവേശനം നല്‍കുക.

ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്ത്പുതുതായി 34 അക്കാദമികള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് പ്രമാടം മാത്രമാണ് പട്ടികയില്‍ ഇടംപിടിച്ചത്. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേത‍ൃത്വത്തിലാണ് പ്രവര്‍ത്തനം.

ഒരു മാസത്തിനകം പ്രവർത്തനം ആരംഭിക്കാനാണ് നീക്കം. 17 വയസുവരെയുള്ള പെൺകുട്ടികൾക്കാണ് പ്രവേശനം. പരിശീലകരെ സായി നൽകും. എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഇൻഡോർ സ്റ്റേഡയത്തിൽ 45 ലക്ഷം രൂപ ചെലവിൽ വുഡൻ ഫ്ലോർ നിർമാണം ആരംഭിച്ചു. സ്റ്റേഡിയത്തിന്റെ ഭാഗമായി 25 ശീതികരിച്ച മുറികളും താമസത്തിനായി ഒരുക്കിയിട്ടുണ്ട്.