പത്ത് പേരുമായി കളിച്ച് യുണൈറ്റഡ് വിജയം‍; ടോട്ടനത്തെ അട്ടിമറിച്ച് വാട്ഫോര്‍ഡ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ റൊമേലു ലുക്കാക്കുവിന്റെ ഇരട്ടഗോള്‍ മികവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബേണ്‍ലിയെ തോല്‍പിച്ചു. ആഴ്സണല്‍ കാര്‍ഡിഫ് സിറ്റിയെ മറികടന്നപ്പോള്‍ ടോട്ടനം ഹോട്സ്പറിനെ വാട്ഫോഡ് അട്ടിമറിച്ചു . 

യുണൈറ്റഡിലെ ഗോള്‍വരള്‍ച്ചക്ക് വിരാമമിട്ട് റൊമേലു ലുക്കാക്കുവിന്റെ വക ഇരട്ടഗോളുകള്‍. മാര്‍ക്കസ് റാഷ്ഫോഡ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് യുണൈറ്റഡ് മല്‍സരം പൂര്‍ത്തിയാക്കിയത്. രണ്ടാം പകുതിയില്‍ ലഭിച്ച പെനല്‍റ്റി പോള്‍ പോഗ്ബ നഷ്ടപ്പെടുത്തി. 

രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ആഴ്സണല്‍ കാര്‍ഡിഫ് സിറ്റിയെ തോല്‍പിച്ചത് . 11ാം മിനിറ്റില്‍  മുസ്താഫി ആഴ്സനണലിനെ മുന്നിലെത്തിച്ചു. കമാറസ കാര്‍ഡിഫിനായി തിരിച്ചടിച്ചു. ഒൗബമയങ്ങിലൂടെ വീണ്ടും ആഴ്സനല്‍ മുന്നില്‍ . കാര്‍ഡിഫിന്റെ രക്ഷക്കെത്തി ഡാനി വാര്‍ഡ് 

ടോട്ടനം ഹോട്സ്പറിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് വാട്ഫോര്‍ഡ് തോല്‍പിച്ചത്. സെല്‍ഫ് ഗോളിലൂടെ ടോട്ടനം മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയില്‍ കാത്കാര്‍ട്ടും ഡീനിയും നേടിയ ഗോളുകള്‍ വാട്ഫോര്‍ഡിന് തുടര്‍ച്ചയായ നാലം ജയം സമ്മാനിച്ചു.