ജിൻസൺന്റെ സ്വർണ്ണം; കയ്യടിച്ച് ചക്കിട്ടപ്പാറ; കഠിനപ്രയത്നത്തിന്റെ ഫലമെന്ന് മാതാപിതാക്കൾ

ഏഷ്യന്‍ ഗെയിംസില്‍ ജിന്‍സണ്‍ ജോണ്‍സന്‍റെ സുവര്‍ണ നേട്ടം ആഘോഷിക്കുകയാണ് ജന്മനാടായ ചക്കിട്ടപ്പാറ. കഠിനപ്രയത്നം ചെയ്തതിന്‍റെ ഫലമാണ് സ്വര്‍ണനേട്ടമെന്ന് മാതാപിതാക്കള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പി.യു. ചിത്രയുടെ വെങ്കല മെഡല്‍ നേട്ടമാകട്ടെ സ്വര്‍ണത്തേക്കാള്‍ തിളക്കമുള്ളതുമായി. 

ഈ കയ്യടി ചക്കിട്ടപ്പാറയുടേത് മാത്രമല്ല. കേരളത്തിന്‍റെ മുഴുവന്‍ കായികപ്രേമികളുടേത് കുടിയാണ്. ഈ അമ്മയ്ക്കാകട്ടെ ഇതില്‍ കൂടുതലൊന്നും നേടാനുമില്ല. 

പി.യു. ചിത്രയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ മാതാപിതാക്കള്‍ക്ക് അഭിമാനം.