ഓവര്‍ത്രോയില്‍ സിംഗിളെടുത്തു; നിഷേധിച്ച് അംപയര്‍; കലിപ്പിച്ച് ഗൗതം ഗംഭീര്‍

gautam-gambhir
SHARE

ഈഡനില്‍ സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ ബാറ്റിങ് വിരുന്നൊരുക്കി റണ്‍മല തീര്‍ത്തിട്ടും കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന് രക്ഷയുണ്ടായില്ല. പഞ്ചാബിനെ പിടിച്ചുകെട്ടാന്‍ കൊല്‍ക്കത്തയുടെ ബോളര്‍മാര്‍ക്ക് സാധിക്കാതെ വന്നതോടെ 8 പന്തുകള്‍ ശേഷിക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ പഞ്ചാബ് ജയം കണ്ടു. റണ്‍മഴ പെയ്ത മല്‍സരത്തില്‍ പക്ഷെ സിംഗിള്‍ നിഷേധിച്ചതിന് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് മെന്റര്‍ ഗൗതം ഗംഭീറിന് ഫോര്‍ത്ത് അംപയറോടെ കലിപ്പിക്കേണ്ടിയും വന്നു. 

14ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. രാഹുല്‍ ചഹറിന്റെ ഡെലിവറിയില്‍ റസല്‍ കവറിലേക്ക് കളിച്ചു. എന്നാല്‍ സര്‍ക്കിളിനുള്ളില്‍ മികച്ച ഫീല്‍ഡിങ് പുറത്തെടുത്ത അശുതോഷ് പന്ത് വിക്കറ്റ് കീപ്പര്‍ എന്‍ഡിലേക്ക് എറിഞ്ഞു. എന്നാല്‍ അശുതോഷിന്റെ ത്രോ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയ്ക്ക് കൈക്കലാക്കാനായില്ല. ഓവര്‍ത്രോയില്‍ നിന്ന് റസല്‍ സിംഗിളെടുക്കുകയും ചെയ്തു. 

എന്നാല്‍ ഓണ്‍ഫീല്‍ഡ് അംപയറായിരുന്ന അനില്‍ ചൗധരി ഈ സിംഗിള്‍ അനുവദിച്ചില്ല. അശുതോഷ് പന്ത് സ്റ്റോപ്പ് ചെയ്തപ്പോള്‍ തന്നെ ഓവര്‍ അവസാനിച്ചതായി കണക്കാക്കി എന്നാണ് ഓണ്‍ ഫീല്‍ഡ് അംപയറുടെ വിശദീകരണം. എന്നാല്‍ ക്രീസിലുണ്ടായിരുന്ന റസല്‍ ഇത് ചോദ്യം ചെയ്തില്ല. പക്ഷെ ഡഗൗട്ടിലായിരുന്ന ഗംഭീര്‍ ഫോര്‍ട്ട് അംപയറുടെ അടുത്തേക്ക് എത്തുകയും സിംഗിള്‍ നിഷേധിച്ചത് ചോദ്യം ചെയ്യുകയും ചെയ്തു. 

Gambhir gets into argument with fourth umpire

MORE IN SPORTS
SHOW MORE