ബാറ്റിങ് ശരാശരി 77; 9ല്‍ എട്ടിലും ജയിച്ച ടീമിന്റെ ക്യാപ്റ്റന്‍; ഇനിയും അനീതി തുടരുമോ?

sanju-samson
SHARE

9 ഇന്നിങ്സില്‍ നിന്ന് 385 റണ്‍സ്. ബാറ്റിങ് ശരാശരി 77. സ്ട്രൈക്ക്റേറ്റ് 161. സീസണില്‍ 9 കളിയില്‍ എട്ടിലും ജയിച്ച് നില്‍ക്കുന്ന ടീമിന്റെ ക്യാപ്റ്റന്‍. ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് എതിരായ വിന്നിങ് ഇന്നിങ്സ് കൂടി കടന്നുപോകുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഇടത്തിനായി ഇതില്‍ കൂടുതലെന്താണ് സഞ്ജു നല്‍കേണ്ടതെന്ന് ചോദിക്കുകയാണ് ആരാധകര്‍. 

samson-1-2
ലഖ്നൗവിനെതിരെ സ‍ഞ്ജുവിന്റെ ബാറ്റിങ്. ഫോട്ടോ: എഎഫ്പി

11-2 എന്ന നിലയില്‍ തകര്‍ന്ന് നില്‍ക്കുമ്പോഴാണ് കെ.എല്‍.രാഹുല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ടീമിനെ മുന്‍പില്‍ നിന്ന് നയിച്ച് എത്തിയത്. 48 പന്തില്‍ നിന്ന് 8 ഫോറും രണ്ട് സിക്സും സഹിതം രാഹുല്‍ നേടിയത് 76 റണ്‍സ്. ദീപക് ഹൂഡയ്ക്കൊപ്പം നിന്ന് ടീമിനെ മികച്ച സ്കോറിലേക്ക് എത്തിച്ചു. സെലക്ടര്‍മാരുടെ കണ്ണുകള്‍ തന്നിലേക്ക് എത്തിക്കുകയും ഈ ഇന്നിങ്സിലൂടെ രാഹുല്‍ ചെയ്തു. എന്നാല്‍ രാഹുലിന്റെ ഇന്നിങ്സിന് മേല്‍ പറന്നായിരുന്നു സഞ്ജുവിന്റെ ഏകാന സ്റ്റേഡിയത്തിലെ ബാറ്റിങ്. ക്ലാസ് ബാറ്റിങ്ങുമായി നിറയുന്ന സഞ്ജുവിനോടുള്ള അനീതി തുടരരുത് എന്ന ആവശ്യമാണ് ഈ ഇന്നിങ്സ് കൂടി വരുമ്പോള്‍ ശക്തമാവുന്നത്.

sanju-samson-l

രാഹുല്‍, സഞ്ജു, പന്ത് എന്നിവരുടെ ഐപിഎല്‍ സീസണിലെ റണ്‍വേട്ട നോക്കുമ്പോള്‍ പന്താണ് മൂവര്‍ക്കുമിടയില്‍ പിന്നില്‍ നില്‍ക്കുന്നത്. 10 കളിയില്‍ നിന്ന് പന്ത് നേടിയത് 371 റണ്‍സ്. ബാറ്റിങ് ശരാശരി 46. മൂന്ന് പേരുടേയും ബാറ്റിങ് ശരാശരി നോക്കുമ്പോള്‍ പിന്നില്‍ നില്‍ക്കുന്നത് രാഹുലാണ്, 42. സ്ട്രൈക്ക്റേറ്റില്‍ പിന്നില്‍ നില്‍ക്കുന്നതും രാഹുല്‍ തന്നെ. 

മെയ് ഒന്നിനാണ് ട്വന്റി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന ദിവസം. സഞ്ജുവിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതെ ഇനിയും അനീതി കാണിക്കരുത് എന്ന് മുന്‍ താരം ഹര്‍ഭജന്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞുകഴിഞ്ഞു. ലഖ്നൗവിനെതിരെ സിക്സ് പറത്തി വിജയ റണ്‍ കുറിച്ചതിന് പിന്നാലെ വന്ന ആഘോഷം ട്വന്റി20 ലോകകപ്പ് ടീമില്‍ ഇടംപിടിക്കുക എന്ന ആഗ്രഹം എത്രമാത്രം സഞ്ജുവിനുള്ളിലുണ്ടെന്ന് വ്യക്തമാക്കുന്നു...

Sanju Samson chances of getting into twenty20 world cup team

MORE IN SPORTS
SHOW MORE