ക്രൊയേഷ്യന്‍ ടീമംഗങ്ങൾക്ക് ഉജ്ജ്വല വരവേൽപ്

ലോകകപ്പില്‍ രണ്ടാം സ്ഥാനം നേടിയ ക്രൊയേഷ്യന്‍ ടീമംഗങ്ങള്‍ക്കും തലസ്ഥാന നഗരത്തില്‍ ഒരുക്കിയത് വന്‍ സ്വീകരണം. പാട്ടുപാടിയും നൃത്തം ചെയ്തും കളിക്കാരും ആരാധകര്‍ക്കൊപ്പം കൂടി. ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയെത്തിയവരെ കാണാന്‍ പതിനായിരങ്ങളാണ് എത്തിയത്

സാഗ്റെബിന്റെ നിശ ഇന്നലെ ശബ്ദ മുഖരിതം. നേരത്തെ ഉറങ്ങാറുള്ള നഗരം കാത്തിരുന്നു. കാല്‍ പന്തുകൊണ്ട് ലോകം കീഴടക്കിയെത്തുന്ന തങ്ങളുടെ വീര നായകര്‍ക്കായി.  

കാത്തിരിപ്പിന് വിരാമമിട്ട് തലസ്ഥാന നഗരിയുടെ രാജവീഥിയിലൂടെ ക്രോട്ട് വീരന്‍മാരുടെ രാജകീയ പ്രവേശനംഅഭ്യന്തര പ്രശ്നങ്ങളെല്ലാം മറന്ന്  ക്രൊയേഷ്യ ആനന്ദ നൃത്തമാടി. ഡേവര്‍ സൂക്കറിന് ശേഷം ഒരിക്കല്‍ കൂടി ലോകം ക്രോട്ട് വീര ഗാഥയ്ക്ക് സാക്ഷി.ക്രൊയേഷ്യന്‍ ജനതയ്ക്കൊപ്പം കളിക്കാരും ആനന്ദ നൃത്തമാടി.