ലോകകപ്പ് ആവേശം നെഞ്ചിലേറ്റി തലസ്ഥാനം; ജേഴ്സിയും പതാകയുമായി പടുകൂറ്റൻ റാലി

ലോകകപ്പ് ആവേശത്തെ വരവേറ്റ് തിരുവനന്തപുരവും. ഓരോ ടീമിന്റെയും ജേഴ്സിയും പതാകയുമായി വമ്പന്‍ റാലിയും പഴയ താരങ്ങള്‍ക്ക് ആദരവും ഒരുക്കിയാണ് സംസ്ഥാന യുവജന ക്ഷേമബോര്‍ഡും സ്പോര്‍ട്സ് കൗണ്‍സിലും ചേര്‍ന്ന് ഫുട്ബോള്‍ വരവേല്‍പ്പ് സംഘടിപ്പിച്ചത്. 

പിന്നെ മെസിയും നെയ്മറും റൊണാള്‍ഡോയുമൊക്കെയായി മാറിയ കുട്ടിത്താരങ്ങള്‍.കാല്‍പ്പന്തിന്റെ ആവേശം നാടാകെ അറിയിച്ച് നഗരം ചുറ്റി ഘോഷയാത്ര. ആവേശത്തിന് ഊര്‍ജമേറ്റി ലോകകപ്പിന്റെ മാതൃകയും. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തിയതോടെ പന്ത് തട്ടി മന്ത്രിമാരായ എ.സി.മൊയ്തീനും കടകംപള്ളി സുരേന്ദ്രനും ഒപ്പം ചേര്‍ന്നു. കേരളത്തിന്റെ ഫുട്ബോള്‍ പാരമ്പര്യത്തിന് തിലകക്കുറിയായവരെ ആദരിക്കുകയും ചെയ്തു.  യുവജന ക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജുവും  സ്പോഴ്സ് കൗണ്‍സില്‍ പ്രസി‍ഡന്റ് ടി.പി.ദാസനും നേതൃത്വം നല്‍കി. ആഘോഷത്തിന്റെ ഭാഗമായി സൗഹൃദമത്സരവും സംഘടിപ്പിച്ചു.

  .