ബ്രസീലിയൻ തെരുവുകളിൽ ചായം പൂശി; ലോകകപ്പിന് ഉജ്ജ്വല വരവേല്‍പ്പ്

ലോകകപ്പിനെ വരവേറ്റ് ബ്രസീലിയന്‍ തെരുവകളെ ചിത്രകാരന്മാര്‍ ചായം കൊണ്ട് അലങ്കരിച്ചു. പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം പെറുവും ഈജിപ്തും ലോകകപ്പ് കളിക്കുന്നതിന്റെ സന്തോഷത്തിലാണ്  ആരാധകര്‍ . 

കാല്‍പന്തുകളിയെ ഹൃദയത്തുടിപ്പുപോലെ കാക്കുന്നവരാണ് ബ്രസീലിയന്‍ ജനത. തെരുവുവീഥികളില്‍ പെലെയടക്കമുള്ള ഇതിഹാസതാരങ്ങളുടെ ചിത്രങ്ങള്‍ വരയ്ക്കുന്ന തിരക്കിലാണ് കലാകാരന്മാര്‍. കാനറികളുടെ ലോകകപ്പ് സ്വപ്നങ്ങള്‍  ലോകത്തെ ഏറ്റവും വിലയേറിയ താരമായ നെയ്മറുടെ ചുമലിലാണ്. 

28 വര്‍ഷത്തിനുശേഷം ഈജിപ്തും 36 കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം പെറുവും ലോകവേദിയിലെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.  ഇരുരാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആരാധകരാണ് ഇവിടേക്ക് എത്തുന്നത്. മന്‍ഷേയ സ്ക്വയറില്‍ ആടിയും പാടിയും ലോകകപ്പ് ആഘോഷമാക്കുകയാണ് ഇവര്‍.