ചാംപ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് ഹാട്രിക് കിരീടം

ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ റയല്‍ മഡ്രിഡിന് ഹാട്രിക് കിരീടം. ഗാരെത് ബെയ്‌ലിന്റെ ഇരട്ടഗോള്‍ മികവില്‍ ലിവര്‍പൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റയലിന്റെ കിരീടനേട്ടം. പതിമൂന്നാം തവണയാണ് റയല്‍ ചാംപ്യന്‍സ് ലീഗില്‍ ചാംപ്യന്‍മാരാകുന്നത്.

തുടര്‍ച്ചയായ മൂന്നാം തവണയും യൂറോപ്പിന്റെ ഫുട്ബോള്‍ സിംഹാസനം മഡ്രിഡില്‍ ഭദ്രം. ബെയ്‌ലും കൂട്ടരും ആഹ്ലാദത്തില്‍ തകര്‍ത്താടിയപ്പോള്‍, മാപ്പര്‍ഹിക്കാത്ത പിഴവുകള്‍ക്ക് ആരാധകരോട് ക്ഷമ യാചിച്ച് കരഞ്ഞു ലിവര്‍പൂള്‍ ഗോളി കരിയസ്

പതിമൂന്നാം തവണയാണ് റയല്‍ മഡ്രിഡ് ഈ കിരീടം ഉയര്‍ത്തുന്നത്. ലിവര്‍പൂളിന്റെ നിയന്ത്രണത്തിലാണ് കളി തുടങ്ങിയത്. 26–ാം മിനിറ്റില്‍ സെര്‍ജിയോ റാമോസ് സലയെ വീഴ്ത്തിയപ്പോള്‍ തുടങ്ങി ലിവര്‍പൂളിന്റെ കഷ്ടകാലം. കണ്ണീരോടെ സല, ഫൈനല്‍ വേദി വിട്ടു. സല പോയതും കളി മാറ്റിക്കുറിച്ചു റയല്‍. 51–0ാം മിനിറ്റില്‍ ബെന്‍സേമയ്ക്ക് മുന്നില്‍ ല്വരൂ‍പൂള്‍ ഗോളി കരിയസിന്റെ വന്‍ അബദ്ധം 

സാദിയോ മാനെ 55–ാം മിനിറ്റില്‍ തിരിച്ചടിച്ചെങ്കിലും സബ്ബായിറങ്ങിയ ഗാരെത് ബെയല്‍ രണ്ട് മിനിറ്റില്‍ കാട്ടി തന്റെ ക്ലാസ്.83–ാം മിനിറ്റില്‍ ബെയ്‌ല്‌ വീണ്ടും. ഇത്തവണ 30 വാര അഖലെ നിന്ന്. മറ്റൊരു ഗോള്‍ കീപ്പര്‍ ബ്ലണ്ടര്‍. പിന്നീടൊരു തിരിച്ചുവരവ് സാധ്യമല്ലാതിരുന്ന ലിവര്‍പൂള്‍ മറ്റൊരു ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ കൂടി തോല്‍വി ഏറ്റുവങ്ങി.