പകരക്കാരന്റെ വേഷമഴിച്ച് താര കുപ്പായമണിഞ്ഞ ഗാരത് ബെയ്ൽ

ചാംപ്യന്‍സ് ലീഗിന്റെ കലാശപ്പോരില്‍ താരമായത് ഗാരത് ബെയ്‌ല്‍. സീസണില്‍ റൊണാള്‍ഡോയുടെ നിഴലിലായിരുന്ന ബെയ്‌ലിന്റെ ഇരട്ടഗോള്‍ മികവിലാണ് റയല്‍ ഹാട്രിക് കിരീടം നേടിയത്.

റൊണാള്‍ഡോയുടെ നിഴലില്‍ ഒതുങ്ങിപ്പോയ അവസരങ്ങള്‍. പകരക്കാരന്റെ ബെഞ്ചില്‍ മാത്രം ഇരിപ്പിടം ലഭിച്ച നിമിഷങ്ങള്‍. അതിനെല്ലാമുള്ള മറുപടി ബെയ്‌ല്‍ സിദാന് നല്‍കിയത് കിരീടം സമ്മാനിച്ചുകൊണ്ട്.വെള്ളവരയ്ക്കപ്പുറമിരുന്ന് ഈഗോളുകണ്ട സിദാന്‍ ഒരുപക്ഷേ 2002– ലെ ഫൈനലിനെക്കുറിച്ച് ഓര്‍ത്തിരിക്കാം. ലെര്‍കൂസനെതിരായ സിദാന്‍ നേടിയ ഗോളും ഇതുപോലെ ആരാധകരെ ത്രസിപ്പിച്ചിരുന്നു.എന്നാല്‍ ഇത് കൊണ്ടൊന്നും അവസാനിപ്പിച്ചില്ല ബെയ്‌ല്‍.30 വാര അകലെനിന്ന് പറത്തിവിട്ട പന്ത്  ലിവര്‍പൂളിന്റെ നെഞ്ചുപിളര്‍ത്തി. ഗാരത്തിന്റെ നാലാം ചാംപ്യന്‍സ്‌ലീഗ് കിരീടനേട്ടമാണ് ഇത്. ടീമില്‍ നിന്ന് ലഭിക്കുന്ന അവഗണനയില്‍ ഏറെ അസന്തുഷ്ടനാണ് താരം. ‌കൂടുമാറ്റം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മാനേജറുമായി ചര്‍ച്ചചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നായിരുന്നു ബെയ്‌ലിന്റെ മറുപടി.