വിജയാഹ്ലാദം അവസാനിച്ചത് തീഗോളമായി; ഫുട്ബോൾ താരങ്ങളുടെ ബസ് കത്തിനശിച്ചു, വിഡിയോ

വിജയാഘോഷം വൻഅപകടത്തിലേക്ക് വഴിവച്ച കാഴ്ചയാണ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരിക്കുന്നുത്. സെര്‍ബിയന്‍ സൂപ്പര്‍ ലിഗയില്‍ കിരീടമുയര്‍ത്തിയ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിന്‍റെ വിക്‌ടറി പരേഡിനിടെയിലാണ്  ടീമംഗങ്ങൾ സഞ്ചരിച്ച ബസ് പൂർണമായും കത്തി നശിച്ചത്. വോസ്‌ഡോവാക്കിനെ 5-1ന് തോല്‍പിച്ച് കിരീടമുയര്‍ത്തി ആരാധകര്‍ക്കൊപ്പം റെഡ് സ്റ്റാര്‍ ആഹ്ലാദം പങ്കിടുന്നതിനിടെയിലാണ് വൻഅപകടം. താരങ്ങളുടെ ബസ് പൂർണമായും കത്തി നശിച്ചു.

ബസില്‍ നിന്ന് ചോര്‍ന്ന ഓയിലിലേക്ക് താരത്തിന്‍റെ കൈയില്‍ നിന്ന് അബദ്ധത്തില്‍ തീ പടർന്നതാണ് അപകടകാരണെമെന്നാണ് വിലയിരുത്തൽ. പക്ഷേ ആർക്കും അപകടത്തിൽ പരുക്കേറ്റിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സെര്‍ബിയന്‍ സൂപ്പര്‍ ലിഗയില്‍ തങ്ങളുടെ 28-ാം കിരീടമാണ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ് സ്വന്തമാക്കിയത്.